play-sharp-fill
മാമാങ്കം 60 കോടി ക്ലബ്ബിൽ,              ആദ്യ ദിനത്തിൽ ലഭിച്ച കളക്ഷൻ രണ്ടാം ദിനത്തിൽ എത്തിയപ്പോൾ ഇടിവ്

മാമാങ്കം 60 കോടി ക്ലബ്ബിൽ, ആദ്യ ദിനത്തിൽ ലഭിച്ച കളക്ഷൻ രണ്ടാം ദിനത്തിൽ എത്തിയപ്പോൾ ഇടിവ്

 

സ്വന്തം ലേഖകൻ

കൊച്ചി: വമ്പൻ റിലീസായി നാല് ഭാഷകളിലായി ഒന്നിച്ചെത്തിയ ചിത്രം നാല് ദിവസം പിന്നിടുമ്പോാഴുള്ള കളക്ഷൻ റിപ്പോർട്ടുംപുറത്ത്. നാല് ദിവസം കൊണ്ട് മാമാങ്കം 60.7 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായാണ് റിപ്പോർട്ടുകൾ. 10,000ൽ അധികം ഷോകളാണ് ലോകമെബാടുമുള്ള തിയേറ്ററുകളിലായി ചിത്രം പ്രദർശനത്തിനെത്തിയത്. ഡിസംബർ 12ന് റിലീസ് ചെയ്ത ചിത്രം റിലീസ് ദിനം മുതൽ ഡിസംബർ 15 വരെയുള്ള കളക്ഷൻ 60 കോടി നേടിയതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. ചിത്രത്തിന് സമിശ്ര റിവ്യൂകളാണെങ്കിലും നാല് ഭാഷകളിലായി ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി സ്‌ക്രീനുകളിലെത്തിയ ചിത്രം റിലീസ് ദിനം തന്നെ വൻ സ്വീകാര്യത നേടിയെന്നും അദ്ദേഹം കുറിച്ചു. ആദ്യ ദിനം തന്നെ 23 കോടിക്ക് മുകളിലാണ് മാമാങ്കം നേടിയത്. അതേസമയം ആദ്യ ദിനത്തിൽ ലഭിച്ച കളക്ഷൻ രണ്ടാം ദിനത്തിൽ എത്തിയപ്പോൾ ഇടിവുണ്ടായിരുന്നു. രണ്ടാം ദിനത്തിൽ 15 കോടിക്കടുത്താണ് ചിത്രം കളക്ഷൻ ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.


ശ്രീധരന്റെ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ട് സ്വപ്ന സാക്ഷാത്കാരത്തിനരികെ എന്ന് കുറിച്ച് കൊണ്ട് നിർമ്മാതാവ് വേണു കുന്നപ്പള്ളിയും രംഗത്തെത്തി. അത്ഭുതങ്ങൾ നിറഞ്ഞതും മലയാളികൾക്ക് വളരെ പുതുമയുള്ളതുമായ ഈ വിസ്മ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നായിരുന്നു ചിത്രത്തിന്റെ വിജയത്തെ കുറിച്ച് വേണു കുന്നപ്പള്ളി റിലീസ് ദിനം പ്രതികരിച്ചത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം എം.പദ്മകുമാറാണ് സംവിധാനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group