ചെവിക്കുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി അനസ്തേഷ്യ നൽകിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥ മരിച്ചു
മുംബൈ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥ മരിച്ചു. മുംബൈ പോലീസ് ഉദ്യോഗസ്ഥയായ 28 വയസ്സുകാരിയാണ് മരിച്ചത്.
ലോഖണ്ഡ് വാലിയിലെ ആക്സിസ് ആശുപത്രിയിലാണ് സംഭവം. ചെവിക്കുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി ആശുപത്രിയിൽ എത്തിയതായിരുന്നു പോലീസ് കോൺസ്റ്റബിളായ ഗൗരി സുഭാഷ് പാട്ടീൽ.
ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്തേഷ്യ സ്വീകരിച്ചതോടെ ഇവരുടെ ആരോഗ്യ നില വഷളായി. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗൗരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അംബോലി പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Third Eye News Live
0