
തിരുവനന്തപുരം: സഹകരണ മേഖലയിലെ വിവിധ തസ്തികകളില്‍ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും അവശ്യ യോഗ്യതയായ ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്‌ഡിസി & ബിഎം) കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം.
കോഴ്‌സിന് കേരള സര്‍ക്കാര്‍, കേരള പിഎസ് സി, കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് എന്നിവയുടെ അംഗീകാരമുണ്ട്.
പ്രവേശന യോഗ്യത

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദം/ തത്തുല്യ യോഗ്യത വേണം. സഹകരണ സ്ഥാപനങ്ങളില്‍ 2025 ജൂണ്‍ ഒന്നിന് ഒരു വര്‍ഷമെങ്കിലും സര്‍വീസുള്ള ഫുള്‍ ടൈം, സ്ഥിരം ജീവനക്കാര്‍ക്കും അപേക്ഷിക്കാം. ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്. ഒബിസി/ പട്ടിക വിഭാഗങ്ങള്‍ക്ക് യഥാക്രമം 43,45 വരെയാകാം. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. ബിരുദ പരീക്ഷയില്‍ ലഭിച്ച മൊത്തം മാര്‍ക്ക് പരിഗണിച്ചാണ് പ്രവേശനം. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ജീവനക്കാരുടെ തെരഞ്ഞെടുപ്പ് സേവന ദൈര്‍ഘ്യം പരിഗണിച്ചാണ്.
13 ട്രെയിനിങ് കോളജുകള്‍
തിരുവനന്തപുരം, കൊട്ടാരക്കര, ആറന്‍മുള, ചേര്‍ത്തല, കോട്ടയം, പാല, എറണാകുളം, തൃശൂര്‍, പാലക്കാട്, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് കോളജുകള്‍. പത്ത് ശതമാനം സീറ്റുകള്‍ സഹകരണ സംഘം ജീവനക്കാര്‍, സഹകരണ, ഡെയറി, ഫിഷറീസ്, വ്യവസായ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 12 മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം (2 സെമസ്റ്റര്‍). ഫീസ് 23,990 രൂപ.
അപേക്ഷ
scu.kerala.gov.in വഴി 15ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. 250 രൂപയാണ് അപേക്ഷ ഫീസ്. സഹകരണ ജീവനക്കാര്‍ക്ക് 350 രൂപ. പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് 85 രൂപമതി. ആവശ്യമായ രേഖകള്‍ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
വിശദവിവരങ്ങള്‍ക്ക് www.scu.kerala.gov.in സന്ദര്‍ശിക്കുക.