
പാമ്പാടി: പാമ്പാടി സഹകരണ ബാങ്ക് 15 വർഷം തുടർച്ചയായി ലാഭവിഹിതം വിതരണം ചെയ്തു നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരം ആണെന്ന് മന്ത്രി വി എൻ വാസവൻ.
ലാഭവിഹിത വിതരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.പൊൻകുന്നം വർക്കിയുടെ മകൻ ജോണി വർക്കിംഗ് ഭാര്യ ജോയിസും നിക്ഷേപസമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു നൽകിയ നിക്ഷേപവും മന്ത്രി ഏറ്റുവാങ്ങി.
യോഗത്തിൽ ബാങ്ക് പ്രസിഡന്റ് വി എം പ്രദീപ് അധ്യക്ഷനായി. കാസ്കോസ് ചെയർമാൻ കെ എം രാധാകൃഷ്ണൻ, എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം റെജി സക്കറിയ, പി ഹരികുമാർ, പി കെ തങ്കപ്പൻ, അഡ്വ. സിജു കെ ഐസക്ക്, കെ വൈ ചാക്കോ, ലില്ലി കുട്ടി ഐസക്, ശ്രീകല ശ്രീകുമാർ, അനിൽ നൈനാൻ, കെ എസ് അമ്പിളി എന്നിവർ പ്രസംഗിച്ചു. കുറ്റിക്കൽ ഹെഡ് ഓഫീസ് ബ്രാഞ്ചിൽ ആണ് ലാഭ വിഹിത വിതരണം നടത്തുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group