കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; അന്വേഷണം പൂര്‍ത്തിയായി; അട്ടിമറിയില്ലെന്ന് റിപ്പോര്‍ട്ട്

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; അന്വേഷണം പൂര്‍ത്തിയായി; അട്ടിമറിയില്ലെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖിക

ന്യൂഡൽഹി: സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തിൽ അന്വേഷണം പൂർത്തിയായി.

എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിൻ്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണത്തിൽ അട്ടിമറിയല്ലെന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും.

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ്‌ ഓഫീസര്‍ പ്രദീപിന്റെ വീട് സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി. ഇന്നലെ വീട്ടിലെത്തിയ പിണറായി വിജയന്‍ പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിച്ചു.

വീടിന്റെ സിറ്റൗട്ടില്‍ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തില്‍ മുഖ്യമന്ത്രി പുഷ്പാര്‍ച്ചന നടത്തി. അസുഖബാധിതനായി കിടപ്പിലായ പ്രദീപിന്റെ അച്ഛന്‍ രാധാകൃഷ്ണനുമായി മുഖ്യമന്ത്രി സംസാരിച്ചു.

വീട്ടിലുണ്ടായിരുന്ന പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, അമ്മ പദ്മിനി, പ്രദീപിന്റെ അനുജന്‍ പ്രസാദ്, പദ്മിനിയുടെ സഹോദരി സരസ്വതി, ശ്രീലക്ഷ്മിയുടെ അച്ഛന്‍ ജനാര്‍ദനന്‍, ശ്രീലക്ഷ്മിയുടെ അമ്മ അംബിക എന്നിവരുമായും മുഖ്യമന്ത്രി സംസാരിച്ചു.

ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി കെ. രാജനോട് മുഖ്യമന്ത്രി അന്വേഷിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ത്തന്നെ റവന്യൂവകുപ്പില്‍ ജോലി നല്‍കുന്ന നടപടി ഉടന്‍ എടുക്കുമെന്ന് മന്ത്രി അറിയിച്ചു.

മന്ത്രി കെ. രാധാകൃഷ്ണന്‍, കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. തുടങ്ങിയവര്‍ വീട്ടിലെത്തിയിരുന്നു.