
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാറിന്റെ ചില്ലില്‍ കളര്‍ഫിലിം ഒട്ടിക്കുന്നത് നിയമവിരുദ്ധം. കേന്ദ്ര നിയമഭേദഗതിയും വാഹനങ്ങളുടെ ഗ്ലാസിന്റെ സുരക്ഷ സംബന്ധിച്ച് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്.) ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളും ഇക്കാര്യം ഉറപ്പുവരുത്തുന്നുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.
2020 ജൂലായിലെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിപ്രകാരം ബി.ഐ.എസ്. നിഷ്‌കര്‍ഷിക്കുന്ന ഗ്ലാസുകളാണ് വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടത്. മുന്‍വശത്തെയും പിന്നിലെയും ചില്ലുകള്‍ക്ക് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണം. ഇത് വാഹനത്തിന്റെ നിര്‍മാണ വേളയില്‍ത്തന്നെ ഉറപ്പാക്കണമെന്ന് ഭേദഗതി നിഷ്‌കര്‍ഷിക്കുന്നു.
കേന്ദ്ര ഭേദഗതിക്കു മുമ്പ് വാഹനങ്ങളില്‍ സുരക്ഷാ ഗ്ലാസുകള്‍ ഉപയോഗിക്കണമെന്നു മാത്രമാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. ഗ്ലാസുകളുടെ സുതാര്യത ഏതു ഘട്ടത്തില്‍ ഉറപ്പാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നില്ല. നിയമഭേദഗതി 2021 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് രണ്ടുവര്‍ഷത്തേക്കു നീട്ടി. 2023 ഏപ്രിലാണ് അവസാന തീയതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലാസ്റ്റിക് പാളി ചേര്‍ത്ത ഗ്ലാസുകളുടെ നിര്‍വചനമാണ് ബി.ഐ.എസില്‍ പുതുതായി വന്നത്. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗ്ലാസുകള്‍ (സേഫ്റ്റി ഗ്‌ളേസിങ്) നിര്‍മാതാക്കള്‍ക്ക് ഉപയോഗിക്കാം. ഓട്ടോമൊബൈല്‍ റിസര്‍ച്ച് അസോസിയേഷന്‍, ഇന്ത്യ പോലുള്ള അംഗീകൃത സ്ഥാപനങ്ങളുടെ പരിശോധനയ്ക്കു ശേഷമാണ് പുതിയ വാഹന മോഡലുകള്‍ക്ക് വില്‍പ്പനാനുമതി നല്‍കുന്നത്.
ഇതിനുശേഷം മാറ്റംവരുത്തുന്നത് നിയമവരുദ്ധമാണ്. ചില്ലുകളില്‍ കൂളിങ് പേപ്പറുകള്‍ പതിക്കുന്നതിനു പുറമേ കര്‍ട്ടന്‍ ഇടുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചിട്ടുണ്ട്.