video
play-sharp-fill
കൊതിപ്പിക്കും രുചിയില്‍ ഒരു വെറൈറ്റി ഹല്‍വ തയ്യാറാക്കാം…. പപ്പായ ഹൽവ തയ്യാറാക്കുന്നതിങ്ങനെ.

കൊതിപ്പിക്കും രുചിയില്‍ ഒരു വെറൈറ്റി ഹല്‍വ തയ്യാറാക്കാം…. പപ്പായ ഹൽവ തയ്യാറാക്കുന്നതിങ്ങനെ.

സ്വന്തം ലേഖകൻ

പല രുചിയിലും നിറത്തിലും ഉള്ള ഹൽവകൾ ഇപ്പോൾ ലഭ്യമാണ്. കൊതിപ്പിക്കും രുചിയിൽ ഒരു പപ്പായ ഹൽവ ആയല്ലോ?…

ആവശ്യമായ ചേരുവകൾ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1.നെയ്യ് – 100 ഗ്രാം
2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം

3.പാല്‍ – ഒരു ലിറ്റര്‍
.4.പഞ്ചസാര – 200ഗ്രാം

5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലില്‍ കുതിര്‍ത്തത്
6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍

7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

-പാനില്‍ അല്‍പം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക.

-ഇതിലേക്കു പാല്‍ ഒഴിച്ച്‌ തിളപ്പിച്ചു കുറുകി വരുമ്ബോള്‍ പഞ്ചസാരയും കുങ്കുമപ്പൂവും ചേര്‍ക്കുക.

-ഇതില്‍ അല്‍പാല്‍പം നെയ്യ് ചേര്‍ത്തിളക്കി കുറുകി വരുമ്ബോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ക്കണം.

-ഇത് നെയ്യ് പുരട്ടിയ ട്രേയില്‍ നിരത്തി ചൂടാറിയ ശേഷം കശുവണ്ടിപ്പരിപ്പും ബദാമും വച്ച്‌ അലങ്കരിച്ച്‌ വിളമ്ബാം.

Tags :