പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും; പച്ചക്കറി ചുമ്മാ വേവിച്ചാല്‍ മാത്രം പോരാ? ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

Spread the love

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെ ഉറവിടമാണ് പച്ചക്കറികള്‍. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രക്ത സമ്മർദ്ദം നിയന്ത്രിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന നെെട്രേറ്റുകള്‍ പച്ചക്കറിയില്‍ ധാരാളമായുണ്ട്.

video
play-sharp-fill

ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ലെെക്കോപീൻ, മറ്റ് ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ പച്ചക്കറി ചർമ്മത്തെ സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. വിറ്റാമിൻ സി പോലുള്ള പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറികള്‍ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

എന്നാല്‍ ഈ ഗുണങ്ങള്‍ ലഭിക്കാൻ പച്ചക്കറി വേവിക്കുമ്ബോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഈ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കാതെ വരും. പച്ചക്കറി എപ്പോഴും ചെറിയ ചൂടില്‍ വേണം വേവിയ്ക്കാൻ. ഇല്ലെങ്കില്‍ ഇതിലെ പോഷകങ്ങള്‍ നഷ്ടമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതമായി ചുടേല്‍ക്കുമ്പോള്‍ പച്ചക്കറിയുടെ നിറവും രുചിയും ഗുണവും നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ ഇവ വേവിക്കുമ്ബോള്‍ എണ്ണ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. എണ്ണ നിർബന്ധമാണെങ്കില്‍ കുറച്ച്‌ ഒലിവ് ഓയില്‍ ചേർക്കാം.

പച്ചക്കറികള്‍ വറുത്ത് കഴിക്കുന്നവർ ധാരാളമാണ്. വറുത്ത പച്ചക്കറിക്ക് നല്ല രുചിയാണെങ്കിലും അമിതമായി വറുക്കുന്നത് ഇതിലെ പോഷക ഗുണങ്ങള്‍ ഇല്ലാതാവാൻ കാരണമാകുന്നു.

കറിയില്‍ പച്ചക്കറിയിട്ട് വേവിക്കുന്നതാണ് നല്ലത്. ഇത് പോഷകഗുണങ്ങള്‍ നിലനിർത്താൻ സഹായിക്കുന്നു. വേവിച്ച ശേഷം വീണ്ടും പച്ചക്കറി കറിയിലിട്ട് ചൂടാക്കിയാല്‍ അതിലെ പോഷകഗുണങ്ങള്‍ നഷ്ടമാകും.