മാതാപിതാക്കളുടെ മരണ ശേഷം തന്‍റെ സംരക്ഷണം ഏറ്റെടുത്ത ബന്ധുക്കള്‍ പിതാവിന്‍റെ ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തു; തന്റെ വിദ്യാഭ്യാസ ചിലവ് പോലും തടഞ്ഞു വെച്ചിരിക്കുന്നു; എനിക്ക് ആഹാരം വാങ്ങി തന്നിട്ട് കണക്ക് സൂക്ഷിക്കുന്നു; എന്‍റെ ഫോട്ടോ വെച്ച് പ്രൊമോഷൻ നടത്തുന്നു; ബന്ധുക്കൾക്കെതിരെ രൂക്ഷമായ ആരോപണവുമായി അന്തരിച്ച നിർമ്മാതാവും ഷെഫുമായ നൗഷാദിന്റെ മകൾ നിശ്വ നൗഷാദ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ സിനിമ പ്രേമികള്‍ക്കും രുചി പ്രേമികള്‍ക്കും ഒരു പോലെ സങ്കടം ഉണ്ടാക്കിയ വാർത്തയായിരുന്നു പ്രിയപ്പെട്ട ഷെഫ് നൗഷാദിന്റെവിയോഗം.. 2021 ലാണ് നൗഷാദ് അന്തരിച്ചത്. അതിന് മുന്‍പ് അദ്ദേഹം അസുഖ ബാധിതനായിരുന്നു. അദ്ദേഹത്തിന് മുന്‍പ് ഭാര്യ ഷീബയും അന്തരിച്ചിരുന്നു.

ഇപ്പോള്‍ നൗഷാദിന്‍റെ മകള്‍ നിശ്വ നൗഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അച്ഛനും അമ്മയുടെയും മരണത്തിന് ശേഷം തന്‍റെ സംരക്ഷണം ഏറ്റെടുത്ത ബന്ധുക്കള്‍ തന്‍റെ പിതാവിന്‍റെ ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തെന്നാണ് നിശ്വ നൗഷാദ് ആരോപിക്കുന്നത്. തനിക്ക് വിദ്യാഭ്യാസ ചിലവിന് പോലും പണം നല്‍കുന്നില്ലെന്ന് നിശ്വ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്!!
ഞാൻ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകൾ..എന്റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു….

എന്‍റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റ്റെ അറിവോ, എന്‍റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്‍റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്‍റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബിസിനസും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്.

ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ എന്‍റെ ചെറിയ ആവിശ്യങ്ങൾക്ക് പോലും എന്താണ് ചെയ്യേണ്ടത് ? ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യാസ ചിലവ് പോലും തടഞ്ഞു വെച്ചിരിക്കുകയാണ്.

കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുമ്പോള്‍. എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളിൽ കേറി ഇറങ്ങുന്നു. ഇങ്ങനെ വളർത്താൻ അല്ല എന്‍റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്‍റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും.

എന്‍റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു. എനിക്ക് എന്റെ വാപ്പയുടെ എല്ലാമായ കാറ്ററിംഗ് സംരക്ഷിക്കണം. എനിക്കും ആ വഴി മുന്നോട്ട് പോണം. അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്. ഇൻശാ അള്ളാ. എനിക്ക് നീതികിട്ടും.

എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്‍റെയും, വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട് എന്‍റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ, ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്‍റെ വാപ്പായ്ക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ നടക്കും എന്ന മോഹം വേണ്ട. എന്‍റെയടുത്തോ, എന്റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങൾക് യാതൊരു സ്ഥാനവും ഇല്ല.