
സ്വന്തം ലേഖകൻ
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൻ.ഡി.എ പാർലമെന്റ് മണ്ഡലം കൺവൻഷൻ ബുധനാഴ്ച വൈകിട്ട് 4.30 ന് കെ.സി മാമ്മൻമാപ്പിള ഹാളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ ജില്ലാ ചെയർമാൻ എൻ.ഹരി അദ്ധ്യക്ഷത വഹിക്കും. സ്ഥാനാർത്ഥി പി.സി തോമസ്, ബി.ജെ.പി നേതാക്കളായ അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരി, അഡ്വ.എസ്.ജയസൂര്യൻ, ബി.ഡി.ജെ.എസ് നേതാക്കളായ എ.ജി തങ്കപ്പൻ, നീലകണ്ഠൻ മാസ്റ്റർ, എം.പി സെൻ, കേരള കോൺഗ്രസ് നേതാക്കളായ ഗ്രേസമ്മ മാത്യു, രാജൻ കണ്ണാട്ട്, അഹമ്മദ് തോട്ടത്തിൽ, സോണി തോമസ്, പി.ജെ ബാബു, നാഷണലിസ്റ്റ് കേരള നേതാക്കളായ ബിജി മണ്ഡപം, ജയിംസ് കുന്നപ്പള്ളി, കെ.കെ പൊന്നപ്പൻ, കുരുവിള മാത്യൂസ്, മെഹബൂബ് എന്നിവർ പ്രസംഗിക്കും.