ജയ് ശ്രീരാം വിളിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ഉസ്താദ്; മഹാഭാരതത്തിലെ ശ്ലോകങ്ങളും ബൈബിള്‍ വചനങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള സുദീര്‍ഘമായ പ്രസം​ഗം; സദസിൽ സതീശനും തങ്ങളും അടക്കമുള്ളവര്‍; പെരുന്നാള്‍ ദിനത്തിലും സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ ഇവിടെ കാണാം….

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്നേഹാശംകള്‍ കൈമാറി ഊഷ്മളമായ വലിയപെരുന്നാള്‍ ആഘോഷിക്കുന്ന വേളയിലും ചര്‍ച്ചയാവുന്നത് ഇസ്ലാമോഫോബിയ എന്ന പദമാണ്.

അതിന് വഴിവെക്കുന്ന നിരവധി സാമൂഹിക സന്ദര്‍ഭങ്ങളും ഇന്നത്തെ സാഹചര്യത്തിലുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിന് പ്രതിവിധി ഉണ്ടാകേണ്ടതും ഇസ്ലാം മതവിശ്വാസികളില്‍ നിന്ന് തന്നെയാണെന്ന വാദം ഉയര്‍ത്തിപ്പിടിക്കുന്നവരും കൂട്ടത്തിലുണ്ട്. ഈ വാദത്തെ സാധൂകരിക്കുന്ന ഒരു വീഡിയോയാണ് പെരുന്നാള്‍ ദിനത്തിലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
വീഡിയോ ഇവിടെ കാണാം;


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ സദസ്സില്‍ ഉസ്താദ് പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവി നടത്തിയ പ്രഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
മഹാഭാരതത്തിലെ ശ്ലോകങ്ങളും ബൈബിള്‍ വചനങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.
മതങ്ങളെയൊരോന്നിനെയും ഉള്‍ക്കൊള്ളേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളമെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുകയാണ് പ്രഭാഷണത്തിലുടെ. ആദമാണ് ഇവിടെ ആദ്യം ഉണ്ടായതെന്ന് അദ്ദേഹം വിശദീകരിക്കുന്നത് സേതുബന്ധനത്തെയും ബൈബിളിനെയും കോര്‍ത്തിണക്കിയാണ്.അതുപോലെ മാതാ അമൃതാനന്ദമയി മഠത്തിലെ ഒരു ചടങ്ങില്‍ അദ്ദേഹത്തിനുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു. അമൃതാനന്ദമയി മഠത്തിലെ പൂര്‍ണ്ണാനന്ദസ്വാമി മൗലവിയെ പ്രസംഗത്തിനായി ക്ഷണിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത് ലോക സമസ്ത സുഖിനോ ഭവന്തു എന്നു പറഞ്ഞുകൊണ്ടാണ്. അദ്ദേഹത്തെ തിരിത്തുക്കൊണ്ടാണ് താന്‍ തന്റെ പ്രസംഗം ആരംഭിച്ചതെന്നും മൗലവി പറയുന്നു.

പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവിയുടെ വാക്കുകള്‍;

അവസാന വരി മാത്രം ചൊല്ലരുത്..’സ്വസ്തി പ്രജാഭ്യാം പരിപാലയന്താം,ന്യായേണ മാര്‍ഗേണ മഹിം മഹീശാ,ഗോ ബ്രാഹ്‌മണേഭ്യ:
ശുഭമസ്തു നിത്യം,ലോകാ സമസ്താ സുഖിനോ ഭവന്തു.’എന്ന് പൂര്‍ണ്ണമായും ചൊല്ലണം. ഇത് കേള്‍ക്കുമ്ബോള്‍ നിങ്ങള്‍ വിചാരിക്കും ഞാനൊരു ബ്രാഹ്‌മണ വാദിയാണ് എന്ന്. അവിടെയും നിങ്ങള്‍ക്ക് തെറ്റി..എന്താണ് ബ്രാഹ്‌മണന്‍ എന്നറിഞ്ഞാല്‍ ആ സംശയവും മാറുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.ഇ്ങ്ങനെ ഒരോ കാര്യങ്ങളും സോദാഹരണ സഹിതമാണ് അദ്ദേഹം പ്രസംഗത്തിലുട നിളം പരാമര്‍ശിക്കുന്നത്.

ഇസ്ലാമിന്റെ രാഷ്ട്രീയ അജണ്ടയാണ് ഇസ്ലാമോഫോബിയയുടെ ബാഗമായി ചോദ്യം ചെയ്യപ്പെടുന്നത്. അല്ലാതെ അവരുടെ മതപരവും വിശ്വാസപരവുമായ കാര്യങ്ങളല്ല. ഇത്തരം അര്‍ത്ഥവത്തായ ഇടപെടലുകളാണ് ഇസ്ലാമോഫോബിയയെ ചെറുക്കാന്‍ ഇസ്ലാം വിശ്വാസികളുടെ ഇടയില്‍ നിന്നു തന്നെ ഉണ്ടാവേണ്ടത് എന്നാണ് വൈറലായ വീഡിയോയ്ക്ക് പിന്നാലെ വരുന്ന കമന്റുകള്‍. നിരവധി പ്രഭാഷണ സദസ്സുകളിലൂടെ ഇതിനോടകം ശ്രദ്ധേയനായ വ്യക്തിയാണ് പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവി.

ദര്‍സ് രംഗത്തെ സേവനവുമായി മറ്റൊരു നാട്ടിലെത്തി, ശേഷം ആ നാടിന്റെ പേരില്‍ തന്നെ അറിയപ്പെട്ട പണ്ഡിതന്മാര്‍ കേരള സമൂഹത്തിന് പരിചിതമാണ്. ആ ശ്രേണിയിലെ മറ്റൊരു പണ്ഡിതനാണ് ഇന്നും ജീവിച്ചിരിക്കുന്ന പൊന്നുരുന്നി കുഞ്ഞുമുഹമ്മദ് മൗലവി. പാലക്കാട് ജില്ലയില്‍ ജനിച്ച അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് തന്നെ, എറണാകുളം ജില്ലയിലെ പൊന്നുരുന്നിയുടെ പേരിലാണ്. പാലക്കാട് ചെര്‍പ്പുളശ്ശേരിക്കടുത്ത് തൂത എന്ന ഗ്രാമത്തില്‍ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1939 ലാണ് ഇദ്ദേഹത്തിന്റെ ജനനം. ദര്‍സ് പഠനം ആരംഭിക്കുന്നത് തൂത പള്ളിയിലാണ്, അഞ്ചാം ക്ലാസ് വരെ സ്‌കൂള്‍ പഠിച്ച ശേഷം ദര്‍സില്‍ ഓതാന്‍ പോവുകയായിരുന്നു.

തൂതപ്പള്ളിയില്‍ കദായി മുഹമ്മദ് മുസ്ലിയാരും തങ്കയത്തില്‍ കുഞ്ഞാപ്പു മുസ്ലിയാരുമായിരുന്നു മുദരിസുമാര്‍. പിന്നീട് വെട്ടിക്കാട്ടിരി പള്ളിയില്‍ കുറച്ചുകാലം ഓതി. ആദ്യകാല സമസ്ത മുശാവറ അംഗം പി.എം ഇമ്ബിച്ചി മുസ്ലിയാര്‍ ആയിരുന്നു അവിടുത്തെ മുദരിസ്. ഉസ്താദിന്റെ അടുത്ത് നിന്നാണ് അല്‍ഫിയ, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ കിതാബുകള്‍ ഓതിയത്. പിന്നീട് കൊടുങ്ങല്ലൂര്‍ അഴീക്കോട് ഇര്‍ഷാദില്‍ പോയി, അവിടെ നിന്നാണ് കൊച്ചി ഇടപ്പള്ളി ദര്‍സില്‍ എത്തിയത്. ഇടപള്ളി ഉസ്താദ് എന്ന് അറിയപ്പെട്ടിരുന്ന അബൂക്കര്‍ മുസ്ലിയാര്‍ ആയിരുന്നു പ്രധാന ഉസ്താദ്. അഞ്ചു വര്‍ഷം വിദ്യ നുകര്‍ന്നത് അദ്ദേഹത്തില്‍ നിന്നാണ്.

ഉപരിപഠനത്തിനായി പോയത് ദയൂബന്ദിലേക്കായിരുന്നു. അക്കാലത്തെ ഉന്നത പഠനകേന്ദ്രം ദാറുല്‍ ഉലൂം ആയിരുന്നു. അന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ടായിരുന്നു. മലയാളികളായി 26 പേര്‍ ഉണ്ടായിരുന്നു. കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍, ചിത്താരി ഹംസ മുസ്ലിയാര്‍ തുടങ്ങിയവരൊക്കെ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. വിവിധരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അക്കാലത്ത് അവിടെ പഠിക്കാനെത്തിയിരുന്നു.

1964 ലാണ് ഇദ്ദേഹം പൊന്നുരുന്നി ദര്‍സിലെത്തുന്നത്. ശേഷം 56 വര്‍ഷം അവിടെ തന്നെയായിരുന്നു. ആദ്യവര്‍ഷം മുദരിസ് മാത്രമായിരുന്നു. തൊട്ടടുത്ത വര്‍ഷം ഖത്തീബ് കൂടി ആയി നിയമിക്കപ്പെട്ടു. ഇ.കെ ഹസന്‍ മുസ്ലിയാര്‍, വെളിമുക്ക് മുഹമ്മദ് കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരും ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്.ഇവിടെ നിന്നാണ് ശ്രദ്ധേയങ്ങളായ പ്രഭാഷണ പരമ്ബരകള്‍ക്ക് തുടക്കമാകുന്നതും പേരിനൊപ്പം പൊന്നുരുന്നിി ചേരുന്നതും