video
play-sharp-fill
ശബരിമല തീർത്ഥാടകർ വാവർ പള്ളി സന്ദർശിക്കരുത്, ശവക്കല്ലറകൾക്ക് മുന്നിൽ ഹിന്ദുക്കൾ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യരുത്: വിവാദ പ്രസ്താവനയുമായി തെലങ്കാന ബിജെപി എംഎൽഎ

ശബരിമല തീർത്ഥാടകർ വാവർ പള്ളി സന്ദർശിക്കരുത്, ശവക്കല്ലറകൾക്ക് മുന്നിൽ ഹിന്ദുക്കൾ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യരുത്: വിവാദ പ്രസ്താവനയുമായി തെലങ്കാന ബിജെപി എംഎൽഎ

 

ഹൈദരാബാദ്: ശബരിമല തീർഥാടകർ വാവർ പള്ളി സന്ദർശിക്കരുതെന്ന വിവാദ പ്രസ്താവനയുമായി തെലങ്കാന ബിജെപി എംഎൽഎ രാജാ സിങ്.

 

നമ്മൾ എങ്ങോട്ടാണ് പോകുന്നത്? നമ്മൾ ഒരു കെണിയിൽ വീഴുകയല്ലേ? ശവക്കല്ലറകൾക്ക് മുന്നിൽ ഹിന്ദുക്കൾ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യരുതെന്ന് ഹിന്ദുമതത്തിൽ വ്യക്തമായി പഠിപ്പിക്കുന്നുണ്ടെന്ന് അയ്യപ്പ ഭക്തർ മനസ്സിലാക്കണമെന്നും രാജാ സിങ് പറഞ്ഞു.

 

ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കുന്നത് പതിറ്റാണ്ടുകളായുള്ള പതിവാണ്. എന്നാൽ അത് നക്സലൈറ്റുകളും ഇടതുപക്ഷവും സിപിഎമ്മും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നും എംഎൽഎ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അയ്യപ്പ ഭക്ത‌ർ വാവർ പള്ളി കൂടി സന്ദർശിച്ചാൽ മാത്രമേ തീർഥാടനം പൂർത്തിയാകൂ എന്ന കിംവദന്തി ഇവർ പരത്തുകയാണ്. ഇവരുടെ ഗൂഢാലോചനയിൽ അയ്യപ്പ ഭക്തർ ഇരയാകുന്നു. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമലയിലേക്ക് എത്തുന്നത്.