play-sharp-fill
വിവാദ നായകൻ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു; വധു കൂത്തുപറമ്പുകാരിയായ ഹോമിയോ ഡോക്ടർ;  സിപിഎം തള്ളിക്കളഞ്ഞ സഖാവിനെ ചതിക്കാതെ പ്രണയിനി; സോഷ്യൽ മീഡിയയിൽ വൈറലായി ആകാശ് പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോ

വിവാദ നായകൻ ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു; വധു കൂത്തുപറമ്പുകാരിയായ ഹോമിയോ ഡോക്ടർ; സിപിഎം തള്ളിക്കളഞ്ഞ സഖാവിനെ ചതിക്കാതെ പ്രണയിനി; സോഷ്യൽ മീഡിയയിൽ വൈറലായി ആകാശ് പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോ

സ്വന്തം ലേഖകൻ

കണ്ണുര്‍: സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. മെയ് 12ന് വധു ഗൃഹത്തിൽ വച്ചാണ് വിവാഹം. സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി.


ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു..എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു..സ്‌നേഹം. ഈ കുറിപ്പോടെ സേവ് ദ ഡേറ്റ് വീഡിയോയും ആകാശ് തില്ലങ്കേരി ഷെയര്‍ ചെയ്തിട്ടുണ്ട്.ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു..എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു.. ” എന്ന് ആകാശ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിൽ ആകാശിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. സ്വർണ്ണക്കടത്ത് – കൊട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ വാർത്ത സമ്മേളനത്തിൽ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു.

നേരത്തെ ടി.പി വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയും കിര്‍മാണി മനോജും വിവാഹിതരായിരുന്നു. ടി.പി വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ കിര്‍മാണി മനോജും വിവാഹം ചെയ്തത് ഡോക്ടറെയാണ്. മുഹമ്മദ് ഷാഫിയുടെ വിവാഹം ഏറെ ആര്‍ഭാടത്തോടെയാണ് നടത്തിയത്. ടി.പി വധക്കേസില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഷാഫിയുടെ വിവാഹത്തിന് തലശേരി മണ്ഡലം എംഎല്‍എയും സിപിഎം നേതാവുമായ എ.എന്‍ ഷംസീര്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു ടി.പി ചന്ദ്രശേഖരന്റെ വിധവയും വടകര എംഎല്‍എയുമായ കെ.കെ രമയുള്‍പ്പെടെയുള്ളവര്‍ ഷാഫിയുടെ വിവാഹത്തില്‍ ഷംസീര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു.

കൊടി സുനി വിവാഹം കഴിക്കുമെന്ന വാര്‍ത്ത പുറത്തു വന്നെങ്കിലും അതിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സിപിഎമ്മുമായി അകലം പാലിക്കുകയാണ് ഇപ്പോള്‍ ആകാശ് തില്ലങ്കേരി. പിജെ ആര്‍മിയെന്ന പേരില്‍ ആകാശും കൂട്ടരും സിപിഎമ്മില്‍ പല ഇടപെടലിനും ശ്രമിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിലെ പിണറായി ഫാക്ടര്‍ ഇതിനെ എതിര്‍ത്തു. ഇതോടെയാണ് പാര്‍ട്ടിയില്‍ നിന്നും ആകാശിന് അകലം പാലിക്കേണ്ടി വന്നത്. സ്വര്‍ണ്ണ കടത്തിലുള്‍പ്പെടെ സംശയങ്ങള്‍ ഉയര്‍ന്നെങ്കിലും ഈ കേസിലൊന്നും ആകാശ് പ്രതിയായില്ല. ഈ സാഹചര്യത്തിലാണ് വിവാഹം കഴിക്കാനുള്ള തീരുമാനം.