play-sharp-fill
മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം, പൊതുപരിപാടികള്‍ വേണ്ട; ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനമില്ല; കോഴിക്കോട് നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ

മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം, പൊതുപരിപാടികള്‍ വേണ്ട; ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനമില്ല; കോഴിക്കോട് നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ തുടരാന്‍ തീരുമാനം. അത്യാവശ്യമല്ലാത്ത പൊതുപരിപാടികള്‍ മാറ്റിവെയ്ക്കാനും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരാനും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഈ ദിവസങ്ങളില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും പ്രവേശനം അനുവദിക്കില്ലെന്ന് വിദഗ്ധ സമിതി നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

നിപ നിയന്ത്രണ വിധേയമായെങ്കിലും സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷനില്‍ കഴിയുന്നതിന്റെ കാലാവധി തീരാന്‍ ഇനി ദിവസങ്ങള്‍ അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് നേരത്തെ തീരുമാനിച്ച നിപ നിയന്ത്രണങ്ങള്‍ ഈ മാസം അവസാനം വരെ തുടരാന്‍ വിദഗ്ധ സമിതി നിര്‍ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുപരിപാടികള്‍ക്കാണ് പ്രധാനമായി നിയന്ത്രണം ഉള്ളത്. അത്യാവശ്യമല്ലാത്ത പൊതു പരിപാടികള്‍ മാറ്റിവെയ്ക്കണമെന്നാണ് നിര്‍ദേശം.ഒപ്പം ഒക്ടോബര്‍ ഒന്നുവരെ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമായി തുടരണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കൂടാതെ ബീച്ചുകളിലും പാര്‍ക്കുകളിലും ഈ മാസം അവസാനം വരെ പ്രവേശനം അനുവദിക്കില്ലെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.അതിനിടെ വടകര താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും വിദഗ്ധസമിതി നിര്‍ദേശിച്ചു.