
കോട്ടയം: കണ്ടൻസ്ഡ് മില്‍ക്കിന്റെ സ്വാദും നല്ല സോഫ്റ്റ് ഘടനയുമുള്ള കേക്ക് ഉണ്ടാക്കിയാലോ.
ആവശ്യമായ സാധനങ്ങള്‍
കണ്ടൻസ്ഡ് മില്‍ക്ക് :400 ഗ്രാം

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുട്ട:4 എണ്ണം
മൈദ:1 കപ്പ്
ബേക്കിങ് പൗഡർ:½ ടീസ്പൂണ്‍
ഉരുക്കിയ ബട്ടർ: 50 ഗ്രാം
ഐസിങ് ഷുഗർ:¼ കപ്പ്
ബട്ടർ :1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് 4 മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ, അര ടീസ്പൂണ്‍ ബേക്കിങ് പൗഡർ, കാല്‍ കപ്പ് ഐസിങ് ഷുഗർ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
നന്നായി അടിച്ചെടുത്ത മിശ്രിതത്തിലേക്ക് 50 ഗ്രാം ഉരുക്കിയ ബട്ടർ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക.മില്‍ക്ക്മെയ്ഡ് ചേർക്കാം: അവസാനമായി ഇതിലേക്ക് 400 ഗ്രാം കണ്ടൻസ്ഡ് മില്‍ക്ക് കൂടി ചേർത്ത് നല്ലത് പോലെ അടിച്ചെടുക്കുക.
ഇപ്പോള്‍ കേക്കിനുള്ള ബാറ്റർ തയ്യാറായിക്കഴിഞ്ഞു. കേക്ക് ബേക്ക് ചെയ്യാനുള്ള പാത്രത്തില്‍ അല്പം ബട്ടർ പുരട്ടിയ ശേഷം അതിനു മുകളില്‍ കുറച്ച് മൈദ തൂവുക. ഇത് കേക്ക് പാത്രത്തില്‍ ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും.
ഓവൻ 175°C-ല്‍ പ്രീഹീറ്റ് ചെയ്യുക. തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റർ ബേക്കിങ് ഡിഷിലേക്ക് ഒഴിച്ച് 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. കേക്ക് തണുത്ത ശേഷം ഇഷ്ടമുള്ള രീതിയില്‍ ഐസിങ് ഷുഗറോ ഡ്രൈ ഫ്രൂട്ട്സോ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.
കേക്ക് വെന്തോ എന്ന് പരിശോധിക്കാൻ ഒരു ടൂത്ത് പിക്കോ ഈർക്കിലോ കേക്കിന്റെ മധ്യഭാഗത്ത് ഇറക്കി നോക്കുക. അത് ഒട്ടിപ്പിടിക്കാതെ വൃത്തിയായി വരുന്നുണ്ടെങ്കില്‍ കേക്ക് തയ്യാറായി എന്ന് ഉറപ്പിക്കാം.




