video
play-sharp-fill

Saturday, May 24, 2025
Homeflashകൺസൾട്ടൻസി നിയമനങ്ങൾ സി.ബി.ഐ അന്വേഷണത്തിന് വിടണം:തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

കൺസൾട്ടൻസി നിയമനങ്ങൾ സി.ബി.ഐ അന്വേഷണത്തിന് വിടണം:തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഇടതുപക്ഷ ഗവണ്മെന്റിന്റെ കൺസൾട്ടൻസികൾ വഴിയുള്ള അഴിമതി കഥകളുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രതാപ് മോഹൻ നായരുടെ വഴിവിട്ട നടപടികളിലൂടെയുള്ള നിയമനം.

നിലവിൽ ഇദ്ദേഹം പിഡബ്ല്യുസി കൺസൾട്ടന്റിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. 2018-19 ൽ ഇദ്ദേഹം കേരള സർക്കാർ സ്ഥാപനമായ കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസ് (കെ.എ.എസ്.ഇ)ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ൽ ഇദ്ദേഹത്തെ കൊല്ലത്തെ കെ.എസ്.ഐ.ഡിയുടെ (കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ) എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. എഡി.ബി യിലെ കൺസൾട്ടൻറ് ആയിരുന്ന പ്രതാപ് മോഹൻ നായരെ ഒരു സുപ്രഭാതത്തിൽ സംസ്ഥാന സർക്കാരിന്റെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിൽ സി.പി.എം നോമിനിയായി നിയമിച്ചിട്ടുള്ളത് നിയമപരമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ്.

സി.പി.എമ്മിന്റെ പരിരക്ഷയിലും വാത്സല്യത്തിലും ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന പ്രതാപ് മോഹനൻ ഇപ്പോൾ പി.ഡബ്യു.സി കൺസൾട്ടന്റിന്റെ അസോസിയേറ്റ് ഡയറക്ടറായി ‘ബാക്ക് ഡോർ’ ഓഫീസിൽ ഏകദേശം ഒരു വർഷമായി പ്രവർത്തിച്ചു വരുന്നു. ഈ കാലയളവിലാണ് സംസ്ഥാന ഗവണ്മെന്റും പി.ഡബ്യു.സി യുമായുള്ള കൺസൾട്ടൻസി കരാറുകൾ എല്ലാം ഒപ്പുവച്ചിട്ടുള്ളത്.

ഈ ഇടപാടിൽ സംസ്ഥാന സർക്കാരിന്റെ എത്ര കോടി രൂപയുടെ പദ്ധതികളാണ് പി.ഡബ്യു.സിയെ ഏല്പിച്ചിട്ടുള്ളത് എന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. പ്രതിപക്ഷ നേ താവ് ശക്തമായി പ്രതിഷേധിച്ചത് കൊണ്ടാണ് സെക്രട്ടറിയേറ്റിൽ പി.ഡബ്യു.സി ക്ക് ഓഫീസ് സൗകര്യം നൽകാനായി നടത്തിയ നീക്കം പൊളിഞ്ഞു പോയത്.

മുൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് സെക്രട്ടറിയേറ്റിൽ വിപുലമായ മാറ്റം ഉണ്ടാക്കുന്നതിനും, ഗവണ്മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ മേൽ പിടിമുറുക്കുന്നതിനുമുള്ള അവസരം പി.ഡബ്യു.സി വഴി പ്രതാപ് മോഹൻ നായരുടെ കൈയിൽ എത്തുമായിരുന്നു.

പാർട്ടിയുടെ ആശ്രിത വലയത്തിലുള്ളവർക്ക് കേരളത്തിലെ സിവിൽ സർവ്വീസിനെ കീഴടക്കുവാനുള്ള ഗൂഢതന്ത്രമായിരുന്നു ഇത്. വിവാദമുണ്ടായതിനെ തുടർന്ന് പ്രതാപ് മോഹൻ നായർ തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ദുരൂഹ സാഹചര്യത്തിൽ ഒറ്റരാത്രി കൊണ്ട് പിൻവലിച്ചു.

ഈ കൺസൾട്ടൻസികളുടെ ഇടപാടുകളിൽ വെളിച്ചം വീശാൻ സിബിഐ അന്വേഷണം കൂടിയേ മതിയാകൂ. ഈ കൺസൾട്ടൻസികളെ മുൻനിർത്തി നടത്തുന്ന കള്ളക്കളികൾ അവസാനിപ്പിക്കണം. ഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ, സർക്കാരിന്റെ പ്രവർത്തനം സുതാര്യമാണെങ്കിൽ സർക്കാർ നിയമിച്ച കൺസൾട്ടൻസികളെ സംബന്ധിച്ച് ഫലപ്രദമായ ഒരന്വേഷണത്തിനു എന്തുകൊണ്ട് തയ്യാറാകുന്നില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments