കോട്ടയം നഗരസഭയ്ക്ക് മുൻപിൽ പുറമ്പോക്ക് കയ്യേറി അനധികൃത ഷെഡ് നിർമ്മാണം; അവധി ദിവസം നോക്കി അനധികൃത നിർമ്മാണം നടക്കുന്നത് നഗരസഭയുടെ മൂക്കിൻതുമ്പിൽ

Spread the love

കോട്ടയം: നഗരസഭയ്ക്ക് മുൻപിൽ പുറമ്പോക്ക് കയ്യേറി അനധികൃത ഷെഡ് നിർമ്മാണം തകൃതിയായി നടക്കുന്നു.

അവധി ദിവസം നോക്കി അനധികൃത നിർമ്മാണം നടക്കുന്നത് നഗരസഭയുടെ മൂക്കിൻതുമ്പിലാണ് എന്നതാണ് വിചിത്രം. അവധി ദിവസം ആകയാൽ എൻജിനീയറിങ് വിഭാഗത്തിൻ്റെ ശ്രദ്ധയിൽപ്പെടില്ല

തിരുനക്കര ക്ഷേത്രത്തിനു മുൻപിൽ നിന്നും ആകാശപാതയിലേക്ക് എത്തുന്ന റോഡിൽ ആകാശപാതയ്ക്ക് സമീപമാണ് അനധികൃത ഷെഡ് നിർമ്മാണം നടക്കുന്നത്. നഗരത്തിൽ ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടാകുന്നതും ഇവിടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ റോഡിൽ തന്നെ അനധികൃതമായി നിർമ്മിച്ച പത്തോളം ഷെഡുകളിലാണ് വ്യാപാരം നടക്കുന്നത്. ഇതെല്ലാം നഗരസഭാ അധികൃതരുടെയും കൗൺസിലർമാരുടെയും ഒത്താശയോടെയാണ് നിർമ്മിച്ചിട്ടുള്ളത്. ലൈസൻസ് എടുത്ത് വ്യാപാരം ചെയ്യുന്നവരെ വിഡ്ഢികളാക്കുന്ന സമീപനമാണ് കോട്ടയം നഗരസഭ സ്വീകരിക്കുന്നത്.