കാസര്‍കോട് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മേല്‍പ്പാലം തകര്‍ന്നു വീണ് അപകടം;  തൊഴിലാളിക്ക് പരിക്ക്

കാസര്‍കോട് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മേല്‍പ്പാലം തകര്‍ന്നു വീണ് അപകടം; തൊഴിലാളിക്ക് പരിക്ക്

കാസർകോട്: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണ് അപകടം. ഒരാൾക്ക് പരിക്കേറ്റു.

പെരിയ ടൗണിന് സമീപം നിർമിക്കുന്ന പാലമാണ് തകർന്നത്.

അപകടത്തിൽ ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ രാത്രിയിലും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാറില്ല. നിർമാണത്തിലെ അപാകതയാണോ പാലം തകരുന്നതിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.