ഭക്ഷണം കഴിച്ചാലും കഴിക്കാതിരുന്നാലും മലബന്ധം നിങ്ങളെ അലട്ടുവാണോ? തുടക്കത്തില്‍ തന്നെ പ്രതിവിധി കണ്ടില്ലെങ്കില്‍ ഇത് ദൈനംദിന ജീവിത രീതിയെ തന്നെ ബാധിക്കും; അതിരാവിലെ ഇങ്ങനെ ചെയ്തു നോക്കൂ

Spread the love

കോട്ടയം: ഭക്ഷണം കഴിച്ചാലും കഴിക്കാതിരുന്നാലും മലബന്ധം ഭൂരിഭാഗം ആളുകളെയും അലട്ടുന്ന ഒരു മുഖ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.

പലരും പുറത്തു പറയാൻ മടിക്കുന്ന ഒന്നാണിത്. തുടക്കത്തില്‍ തന്നെ പ്രതിവിധി കണ്ടില്ലെങ്കില്‍ ഇത് ദൈനംദിന ജീവിത രീതിയെ തന്നെ ബാധിക്കും. എന്നാല്‍ ഇത് കൈകാര്യം ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.

പരമ്പരാഗതമായി ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കുന്ന ചില നുറുങ്ങുവിദ്യകളുണ്ട്. അതിലൊന്നാണ് ഉണക്കമുന്തിരി. കറുത്ത ഉണക്കമുന്തിരി മലബന്ധം അകറ്റാൻ യോഗ്യമാണെന്ന് പഴമക്കാർ പറയാറുണ്ട്. കൊച്ചുകുട്ടികള്‍ക്കു മുതല്‍ പ്രായമായവർക്കു വരെ ഇത് ഫലപ്രദമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദഹനത്തെ സഹായിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഉണക്കമുന്തിരി മികച്ചതാണ്. അതിനായി ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് ഏഴോ എട്ടോ ഉണക്കമുന്തിരി അതില്‍ കുതിർക്കാൻ മാറ്റി വയ്ക്കാം. രാത്രിയല്‍ കുതിർക്കാൻ വയ്ക്കുന്നതാണ് നല്ലത്. രാവിലെ ഉണർന്നാല്‍ ഉടൻ വെറുംവയറ്റില്‍ കുതിർത്തു വച്ച്‌ മുന്തിരി കഴിക്കാം ഒപ്പം വെള്ളം കുടിക്കാം. വളരെ ലളിതവും ഫലപ്രദവുമായ മാർഗമാണിത്.

കറുത്ത ഉണക്കമുന്തിരി രാത്രി മുഴുവൻ കുതിർക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുന്നതു കൂടാതെ നാരുകളുടെ സ്വാഭാവിക ഉറവിടമായി മാറ്റുകയും ചെയ്യും. ഈ നാരുകള്‍ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജനം സുഗമമാക്കുകയും ചെയ്യും. വെള്ളത്തില്‍ കുതിർക്കുന്നതിലൂടെ അതിൻ്റെ ഗുണങ്ങള്‍ വർധിക്കും.

വെറും വയറ്റില്‍ കഴിക്കാവുന്ന നല്ലൊരു ലഘുഭക്ഷണം കൂടിയാണ് ഉണക്കമുന്തിരി. ഇത് സമീർകൃതാഹാരത്തിൻ്റെ ഭാഗമാക്കാവുന്നതാണ്. ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുള്‍പ്പെടെ ഉണക്കമുന്തിരിയില്‍ കാണപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാര വേഗത്തിലുള്ള ഊർജം നല്‍കും. അതിനാല്‍തന്നെ വ്യായാമത്തിന് മുൻപുള്ള ലഘുഭക്ഷണത്തിന് അനുയോജ്യമാണ്.