മലബന്ധം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നോ? ഈ ഭക്ഷണങ്ങള്‍ ഉടൻ ആശ്വാസം നല്‍കും

Spread the love

കോട്ടയം: മലബന്ധം ഇന്ന് പലരും നേരിടുന്നൊരു പ്രശ്നമാണ്. മലബന്ധം അസ്വസ്ഥത, വയറു വീർക്കല്‍, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.

നിർജലീകരണം, നാരുകളുടെ കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ചില മരുന്നുകള്‍, മെഡിക്കല്‍ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ മലബന്ധത്തിന് കാരണമാകാറുണ്ട്. ഫലപ്രദമായ ചികിത്സയ്ക്ക് ശരിയായ കാരണങ്ങള്‍ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

മലബന്ധം അകറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്ന് ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുക എന്നതാണ്. ചില ഭക്ഷണങ്ങള്‍, പ്രത്യേകിച്ച്‌ ഉയർന്ന നാരുകള്‍ അടങ്ങിയവ മലവിസർജനം ക്രമപ്പെടുത്തുകയും വേഗത്തില്‍ ആശ്വാസം നല്‍കുകയും ചെയ്യും. മലബന്ധം ഫലപ്രദമായി ഒഴിവാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജനം സുഗമമാക്കുകയും കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബ്രോക്കോളി, കാരറ്റ്, മുളപ്പിച്ച പയർവർഗങ്ങള്‍ മികച്ച തിരഞ്ഞെടുപ്പുകളാണ്. ആപ്പിള്‍, പിയർ, ബെറികള്‍ തുടങ്ങിയ പഴങ്ങളിലും നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച്‌ തൊലിയോടൊപ്പം കഴിക്കുമ്ബോള്‍. കടല, പയർവർഗങ്ങള്‍ എന്നിവയും ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടങ്ങളാണ്.

2. തവിടു കളയാത്ത ധാന്യങ്ങള്‍

ഓട്സ്, ബ്രൗണ്‍ റൈസ് തുടങ്ങിയ തവിടുകളയാത്ത ധാന്യ ഉല്‍പ്പന്നങ്ങളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അവ മലവിസർജനം സുഗമമാക്കാൻ സഹായിച്ചേക്കാം.

3. പഴങ്ങള്‍

ഉണങ്ങിയ പ്ലം പോലുള്ള പഴങ്ങളില്‍ സോർബിറ്റോള്‍ അടങ്ങിയിട്ടുണ്ട്. ഇവ മലവിസർജനം എളുപ്പമാക്കുന്നു. കൂടാതെ, ഉയർന്ന നാരുകളുടെ അളവും പ്രകൃതിദത്ത എൻസൈമുകളും ഉള്ളതിനാല്‍ അത്തിപ്പഴവും കിവിയും മലബന്ധം അകറ്റാൻ സഹായിക്കും.

4. നട്സും സീഡ്സും

ബദാം, വാല്‍നട്ട്, ഫ്ളാക്സ് സീഡുകള്‍, ചിയ സീഡ്സ് എന്നിവയില്‍ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനത്തിന് ഭക്ഷണത്തില്‍ ഒരു പിടി നട്സ് അല്ലെങ്കില്‍ സീഡ്സ് കഴിക്കുക.

5. ധാരാളം വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മലബന്ധം തടയാനും ആശ്വാസം നല്‍കാനും സഹായിക്കുന്നു. ജലാംശം നിലനിർത്തുന്നത് മലം മൃദുവാക്കാൻ സഹായിക്കുന്നു, ഇത് മലവിസർജനം എളുപ്പമാക്കുന്നു. ഇഞ്ചി അല്ലെങ്കില്‍ പുതിന എന്നിവ അടങ്ങിയ ഹെർബല്‍ ടീകള്‍ ദഹനത്തെ സഹായിക്കും.