
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പൊലീസിന്‍റെ പിടിയിലായി. വധശ്രമം, പിടിച്ചുപറി, മോഷണം, വീടുകയറി ആക്രമണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ‘വാണ്ട ഷാനവാസ്’ എന്നറിയപ്പെടുന്ന നെടുമങ്ങാട് കരിപ്പൂർ തേവരു കുഴിയില്‍ ലക്ഷംവീട്ടില്‍ ഷാജിയുടെ മകൻ ഷാനവാസ് (41) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.
യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
യുവാവിന്റെ കൈയില്‍ നിന്നും പണം പിടിച്ചു പറിച്ചത് തിരികെ നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയായിരുന്നു ആക്രമണം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. നെടുമങ്ങാടിന് അടുത്തുള്ള വാണ്ട എന്ന സ്ഥലത്തേക്ക് യുവാവിനെ വിളിച്ചുവരുത്തി ഷാനവാസ് തന്‍റെ കൂട്ടാളിയായും നിരവധി കേസുകളില്‍ പ്രതിയായ അനീഷുമായി ചേർന്ന് യുവാവിനെ വടിവാളു കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില്‍ പോയ പ്രതിയെ സൈബർ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് നെടുമങ്ങാട് പൊലീസ് പൊക്കിയത്. നെടുമങ്ങാട് എസ് എച്ച് ഒ അനീഷ് ബി., എസ് ഐ അനില്‍കുമാർ, എ എസ് ഐ വിജയൻ, സിപിഒ മാരായ ജവാദ്, സജു, ജിജിൻ, വൈശാഖ്, എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം ഷാനവാസിനെ നേരത്തെ നാടുകടത്തിയിരുന്നു. യുവാവിനെ വെട്ടിയ കേസില്‍ ഷാനവാസിന്‍റെ കൂട്ടാളിക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു.