സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ കെടുത്തിയിട്ടില്ല;യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വിഡി സതീശൻ;പറവൂരിൽ ആവേശമായി റോഡ്‍ ഷോ

Spread the love

കൊച്ചി: സ്ഥാനാർഥി പട്ടിക വൈകുന്നത് ഒരു തരത്തിലും പ്രചരണത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു.യു.ഡി.എഫ് പരാജയപ്പെട്ടാൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് വെറുതെ അല്ലെന്ന് വിഡി സതീശൻ.

video
play-sharp-fill

എംപി മാർ മത്സരിക്കണമോ എന്നതിൽ തനിക്ക് അഭിപ്രായമുണ്ട്. എന്നാൽ, അതെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡ് തീരുമാനമായിരുന്നു. മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ പോയതിനേക്കാള്‍ 50 മടങ്ങ് താൻ പറവൂരിൽ വന്നിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

പറവൂരിലെ റോഡ്‍ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. ഇന്ന് ദില്ലിയിൽ നിന്ന് എത്തിയശേഷം വിഡി സതീശൻ സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് ആദ്യം പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വൈകിട്ട് നടന്ന റോ‍ഡ് ഷോയോട് കൂടി മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടുകയായിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയിൽ പങ്കെടുത്തത്.