കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: എംപിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശിനും ഇളവു നല്‍കിയതായി റിപ്പോർട്ട് .

Spread the love

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. എംപിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശിനും ഇളവു നല്‍കിയതായി റിപ്പോർട്ടുകളുണ്ട്.

video
play-sharp-fill

വിജയസാധ്യത പരിഗണിച്ചാണ് ഇരുവർക്കും ഇളവു നല്‍കിയത്.
അതേസമയം ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.
55 മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം.

രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലകളിലും വലിയ തർക്കം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചർച്ചകള്‍ക്കായി കെ.സുധാകരൻ ഡല്‍ഹിക്ക് തിരിച്ചു. പുലർച്ചെയുള്ള വിമാനത്തില്‍ അദ്ദേഹം കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. സീറ്റിന്‍റെ കാര്യത്തില്‍ ഉറപ്പു ലഭിച്ചാല്‍ മാത്രമേ ഡല്‍ഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്