ഇടത് ദുർഭരണം അവസാനിക്കാൻ 26 നാൾ; യുഡിഎഫ് 100 ലധികം സീറ്റുമായി അധികാരത്തിലെത്തുമെന്ന് കെ.സി വേണുഗോപാൽ

Spread the love

കൊച്ചി:യുഡിഎഫ് സർക്കാർ അധികാരത്തിലേറുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. 26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കുമെന്ന് വേണുഗോപാൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

video
play-sharp-fill

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലടക്കം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കെ സി വേണുഗോപാലിന്‍റെ പ്രതികരണം.

പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ സാധാരണയിൽ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചത്. സി പി എം വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും കെ സി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്പലപ്പുഴ സീറ്റിൽ വൈകാതെ തന്നെ തീരുമാനമെടുക്കും. കണ്ണൂരിലെ സീറ്റിന്‍റെ കാര്യത്തിൽ അതൃപ്തി പ്രകടമാക്കിയ കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനുമായി സംസാരിക്കുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

മുസ്ലിം ലീഗുമായി ഒരു പ്രശ്‌നവുമില്ല. സീറ്റ് ധാരണയിൽ അവസാനവട്ട മിനുക്ക് പണിയാണ് നടക്കുന്നത്. എം പിമാർ മൽസരിക്കുമോ എന്നതിനും വൈകാതെ ഉത്തരമുണ്ടാകുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.