video
play-sharp-fill
മാടായി കോളജിലെ നിയമന വിവാദം : എം കെ രാഘവന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് ; സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി

മാടായി കോളജിലെ നിയമന വിവാദം : എം കെ രാഘവന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് ; സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി

സ്വന്തം ലേഖകൻ

കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ എം കെ രാഘവന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചു നടത്തി. ചൊവ്വാഴ്ച്ച വൈകിട്ട് കുഞ്ഞിമംഗലം ടൗണില്‍ നടന്ന പ്രകടനം കുതിരുമ്മലിലുള്ള എം കെ രാഘവന്റെ വീട്ടിലേക്കും നടത്തുകയായിരുന്നു.

എം കെ രാഘവന്റെ പ്രതീകാത്മകമായ കോലവുമെടുത്താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. വീടിന് മുന്നിലെത്തിയ പ്രകടനം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കോലം കത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ എം കെ രാഘവനെ തടഞ്ഞ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മാടായി കോളജില്‍ പേര്‍ക്ക് ജോലി കൊടുത്തതും പിന്‍വലിക്കുമെന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ വഞ്ചിച്ചുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ഡിസിസി പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത അനുരജ്ഞന ചര്‍ച്ചയിലായിരുന്നു ഈ തീരുമാനങ്ങള്‍.