
സ്വന്തം ലേഖിക
നെടുംകുന്നം: കൊടുങ്ങൂരിന് പിന്നാലെ നെടുംകുന്നത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു.
തിങ്കാളാഴ്ച വൈകുന്നേരം ആറരയോടെ നെടുംകുന്നം കവലയിലായിരുന്നു സംഭവം. പരിക്കേറ്റ കറുകച്ചാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോ തോമസ് പായിക്കാട്, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ജിജി പോത്തന് എന്നിവര്‍ കറുകച്ചാലിലെ സ്വകാര്യാശുപത്രികളില്‍ ചികിത്സ തേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫിന്റെ നേതൃത്വത്തില്‍ നെടുംകുന്നം കോണ്‍ഗ്രസ് ഭവനില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ വിവരം ഐഎന്‍ടിയുസി പ്രവര്‍ത്തകരെ അറിയിക്കാഞ്ഞത് ജിജി പോത്തന് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്.
തുടര്‍ന്ന് നെടുംകുന്നം കവലയ്ക്ക് സമീപം പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഓടിക്കൂടിയവര്‍ ചേര്‍ന്നാണ് ഇവരെ പിടിച്ചുമാറ്റിയത്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്നത്തിനു കാരണമെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ കറുകച്ചാല്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം വാഴൂരിലും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് പങ്കെടുത്ത മണ്ഡലം കമ്മിറ്റിക്കുശേഷം പുറത്തിറങ്ങിയപ്പോള്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.കെ. സുരേഷ്കുമാര്‍, ഷിന്‍സ് പീറ്റര്‍ എന്നിവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തമ്മിലടിക്കുകയുമായിരുന്നു.