കോണ്‍ഗ്രസ് വനിതാ നേതാവിന് നേരെ വധശ്രമം; സ്കൂട്ടറില്‍ കാറിടിപ്പിച്ച്‌ കൊല്ലാൻ ശ്രമിച്ചതായി പരാതി

Spread the love

തൃശൂർ: കോണ്‍ഗ്രസ് വനിതാ നേതാവും മുൻ തളിക്കുളം ഗ്രാമ പഞ്ചായത്തംഗവുമായ എ ടി നേനയെ സ്കൂട്ടറില്‍ കാറിടിപ്പിച്ച്‌ കൊല്ലാൻ ശ്രമിച്ചതായി പരാതി.

video
play-sharp-fill

വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് തണ്ടയാംപറമ്പില്‍ ക്ഷേത്രത്തിനടുത്താണ് സംഭവം. പത്താം കല്ലില്‍ നിന്നും ബീച്ച്‌ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന നേനയുടെ സ്കൂട്ടറില്‍ അതേ ദിശയില്‍ നിന്ന് വന്ന കാർ ഉരസിയതായി പറയുന്നു.

തുടർന്ന് പൂരം നടക്കുന്ന തണ്ടയാംപറമ്പില്‍ ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്ത് സ്കൂട്ടർ നിർത്തി നേന കാർ ഡ്രൈവറോട് വാഹനം ഇങ്ങനെ ഓടിക്കരുതെന്ന് പറഞ്ഞു. ഇതേ തുടർന്ന് ക്ഷുഭിതനായ കാർ ഡ്രൈവർ കാർ പുറകോട്ടെടുത്ത് മുന്നോട്ട് കുതിച്ച്‌ സ്കൂട്ടറില്‍ ഇടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ നേന റോഡിലേയ്ക്ക് തെറിച്ചു വീണു.
സാരമായി പരുക്കേല്‍ക്കാതിരുന്നതിനാല്‍ ഉടനെ എഴുന്നേറ്റുവെങ്കിലും വീണ്ടും സ്കൂട്ടറില്‍ കാറിടിപ്പിക്കുകയായിരുന്നു. ഓടിക്കുടിയ നാട്ടുകാർക്കുനേരെ കാറിലുണ്ടായിരുന്നയാള്‍ മഴു ഉയർത്തി ഭീഷണി മുഴക്കിയതായും പറയുന്നു.