കോണ്‍ഗ്രസില്‍ തലമുറമാറ്റം…! നിയമാസഭാ തിരഞ്ഞെടുപ്പില്‍ 50% സീറ്റ് യുവാക്കള്‍ക്കും വനിതകള്‍ക്കും; നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച്‌ വി ഡി സതീശൻ

Spread the love

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

video
play-sharp-fill

എഐസിസിയുടെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നും 50% സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്നും സതീശന്‍ വ്യക്തമാക്കി. പഴയ തലമുറയോട് മാറിനില്‍ക്കാനല്ല, പുതിയ തലമുറയ്ക്ക് അവസരം നല്‍കാനാണ് ശ്രമം. ഏവരും അങ്ങനെ വന്നവരാണ്. അതിനാല്‍ പുറകെ മറ്റാരും വരേണ്ട എന്ന് തീരുമാനിക്കാന്‍ കഴിയില്ല എന്നും സതീശന്‍ വ്യക്തമാക്കി.

മുതിര്‍ന്നവരെ മാറ്റി നിര്‍ത്തും എന്നൊന്നും പറഞ്ഞിട്ടില്ല. കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും കൊണ്ടു വരും എന്നാണ്. പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനര്‍ത്ഥം. മാറ്റം ഉണ്ടാകും. സംഘടനാപരമായും അങ്ങനെ വേണം. അതുകൊണ്ട് മുതിര്‍ന്ന നേതാക്കളൊന്നും പാര്‍ട്ടി വിട്ടു പോയിട്ടില്ലല്ലോ എന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group