
അടുത്ത പൊങ്കാലയ്ക്ക് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്നതാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരെയും ഏകോപിപ്പിച്ച് തകര്‍ന്നുപോയ സംവിധാനത്തെ തിരിച്ചുകൊണ്ടുവരണമെന്നും ജയിപ്പിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നും വി ഡി സതീശന്‍ പറഞ്ഞു.
പാലക്കാട് രമേഷ് പിഷാരടി മത്സരിക്കുന്നതില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞവര്‍ഷവും രമേഷ് പിഷാരടിയുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നു. അധികാരം ഇല്ലാത്തകാലത്തും കോണ്‍ഗ്രസിന്റെ ഒപ്പം നിന്നൊരാളാണ് രമേഷ് പിഷാരടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. പലരെയും പരിഗണിക്കുന്നുണ്ട്. അതൊന്നും ഇല്ലെന്ന് പറയുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനകം ആദ്യത്തെ 50 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. അതിനുള്ള തയ്യാറെടുപ്പ് നടന്നു. മുന്നോ നാലോ ദിവസം കഴിഞ്ഞാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ 60പേരെ പ്രഖ്യാപിക്കാനാകും.
പ്രതിപക്ഷ നേതാവിന്റെ മകള്‍ ഉണ്ണിമായയും ഇത്തവണ പൊങ്കാലയര്‍പ്പിച്ചു. അച്ഛന്റെ ആഗ്രഹം മുഖ്യമന്ത്രിയാവുകയെന്നല്ല. കോണ്‍ഗ്രസിന്റെ വിജയമാണ് എന്ന് ഉണ്ണിമായ പറഞ്ഞു.



