
തിരുവനന്തപുരം : വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെ രോഗിയായ ആദിവാസി യുവാവ് മരിച്ചു.
വിതുര സ്വദേശി ബിനു(44) ആണ് മരിച്ചത്. ആത്മഹത്യ ശ്രമം നടത്തിയ ഇയാളെ ബന്ധുക്കൾ വിതുര ആശുപത്രിയിൽ എത്തിക്കുകയായിരുന്നു, എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ബന്ധുക്കൾ ബിനുവിനെ ആംബുലൻസിൽ കയറ്റി പോവാൻ ശ്രമിക്കുന്നതിനിടെയാണ് സമരക്കാർ ആംബുലൻസ് തടഞ്ഞത്,
ആശുപത്രിയുടെ ശോചനീയാവസ്ഥ ആംബുലൻസിന്റെ ശോചനീയാവസ്ഥ എന്നീ ആവശ്യങ്ങൾ പറഞ്ഞു കൊണ്ടായിരുന്നു കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സമരം. 20 മിനിറ്റോളം ആംബുലൻസ് തടഞ്ഞ ശേഷമാണ് പിന്നീട് വിട്ടയച്ചത്, തുടർന്ന് രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആംബുലൻസ് തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിനുവിന്റെ ബന്ധുക്കൾ പറഞ്ഞു.