video
play-sharp-fill
കോൺഗ്രസ് സായാഹ്‌ന ധർണ്ണ ചൊവ്വാഴ്ച

കോൺഗ്രസ് സായാഹ്‌ന ധർണ്ണ ചൊവ്വാഴ്ച

സ്വന്തം ലേഖകൻ

അയർക്കുന്നം: തകർന്നടിഞ്ഞ അയർക്കുന്നം – ഏറ്റുമാനൂർ റോഡ് ബി.എം.ബി.സി നിലവാരത്തിൽ വീതി കൂട്ടി ടാർ ചെയ്യുക,അയർക്കുന്നം ടൗണിലെ പൊളിഞ്ഞ റോഡ് റീ ടാർ ചെയ്ത് വെള്ളകെട്ട് ഒഴിവാക്കുക, പുന്നത്തുറ കമ്പനിക്കടവ് പാലം റീ ടെൻഡർ ചെയ്യുക, പകുതി പണി പൂർത്തിയാക്കി നിർത്തിയ പാറേക്കടവ് പാലത്തിന്റെ പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 31 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അയർക്കുന്നത്ത് ധർണ നടത്തുമെന്ന്
മണ്ഡലം പ്രസിഡണ്ട് ജോയി കൊറ്റത്തിൽ അറിയിച്ചു. ധർണ്ണ വൈകിട്ട് 5 മണിക്ക് ഡി.സി.സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.