video
play-sharp-fill

ലഖിംപൂർ ഖേരിയിൽ കർഷകർക്ക് ഇടയിലേക്ക് വാഹനം പാഞ്ഞുകയറുന്ന വിഡിയോ പങ്കുവെച്ച് കോൺഗ്രസ്; കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ്​ വീഡിയോ പങ്കുവെച്ചിരിക്കുന്നത്; യുപിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി

ലഖിംപൂർ ഖേരിയിൽ കർഷകർക്ക് ഇടയിലേക്ക് വാഹനം പാഞ്ഞുകയറുന്ന വിഡിയോ പങ്കുവെച്ച് കോൺഗ്രസ്; കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ്​ വീഡിയോ പങ്കുവെച്ചിരിക്കുന്നത്; യുപിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി

Spread the love

സ്വന്തം ലേഖിക

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക്​ മേല്‍ കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞുകയറുന്ന വിഡിയോ പങ്കുവെച്ച്‌​ കോണ്‍ഗ്രസ്​.

കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ്​ ലഖിംപൂര്‍ ഖേരിയുടേതെന്ന പേരില്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. ‘മോദി സര്‍ക്കാരിന്‍റെ മൗനം അവരെ പങ്കാളികളാക്കുന്നുണ്ടോ​?’ എന്ന അടിക്കുറിപ്പിനൊപ്പമാണ്​ വിഡിയോ​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധവുമായി നടന്നുപോകുന്ന കര്‍ഷകര്‍ക്ക്​ ഇടയിലേക്ക്​ അതിവേഗം വാഹനം ഓടിച്ചുകയറ്റുന്നതാണ് വീഡിയോയിലുള്ളത്. വെള്ള കുര്‍ത്തയും പച്ച തലപ്പാവും ധരിച്ച ഒരു കര്‍ഷകന്‍ വാഹനത്തിന്‍റെ ബോണറ്റില്‍ കുടുങ്ങി കിടക്കുന്നതും മറ്റുള്ളവര്‍ പ്രാണരക്ഷാര്‍ഥം ഓടിമാറുന്നതും വിഡിയോയില്‍ കാണാം.

പരി​ക്കേറ്റ്​ കിടക്കുന്ന അരഡസനോളം പേരെ ഗൗനിക്കാതെ ജീപ്പ്​ മുന്നോട്ടുപോകുന്നതും അതിന്​ പിറകിലായി ഒരു കറുത്ത എസ്​.യു.വി കടന്നുപോകുന്നതും വിഡിയോയിലുണ്ട്​.

അതേസമയം കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിരിക്കുന്ന വിഡിയോയുടെ ആധികാരികത വ്യക്തമല്ല. നാലുകര്‍ഷകര്‍ ഉള്‍പ്പെടെ ഒൻപതുപേരാണ്​ ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്​. ഇതില്‍ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടും. കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ വാഹനവ്യൂഹമാണ്​ അപകടമുണ്ടാക്കിയത്​. അജയ്​ മിശ്രയുടെ മകന്‍ ആശിഷ്​ മിശ്രയാണ്​ വാഹനം ഓടിച്ചിരുന്നതെന്ന്​ പറയുന്നു.

ആശിഷ്​ മിശ്ര ഉള്‍പ്പെടെ 13​ പേര്‍ക്കെതിരെ യു.പി ​പാെലീസ്​ കേസെടുത്തിരുന്നു. കൊലപാതകം, കലാപം എന്നീ വകുപ്പുകൾ ചുമത്തിയാണ്​ കേസ്​. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു.

കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരില്‍ വിന്യസിച്ചിട്ടുണ്ട്. ഇവിടെ നിരോധനാജ്ഞ തുടരുകയാണ്.