
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുത്ത് ശശി തരൂര്‍ എം.പി
കൊച്ചി :കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുത്ത് ശശി തരൂര്‍ എം.പി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സമര്‍പ്പിക്കേണ്ട നാമനിര്‍ദേശ പത്രിക തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി.ഇതോടെ സ്ഥാനാർത്ഥിത്വം അദ്ദേഹം ഏതാണ്ട് ഉറപ്പിച്ചു.
നാമനിര്‍ദേശ പത്രിക ഇന്ന് മുതലാണ് സ്വീകരിച്ചു തുടങ്ങുക.ഈ മാസം 30-നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
തരൂര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനായി അയച്ച കത്തില്‍ അഞ്ച് സെറ്റ് നാമനിര്‍ദേശ പത്രികകളാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഉടന്‍ അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.
ഔദ്യോഗിക പക്ഷ സ്ഥാനാര്‍ഥി എന്ന ലേബല്‍ ആര്‍ക്കും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധിയും, ഒപ്പം നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ലെന്നും, വ്യക്തമാക്കിയതോടെയാണ് തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
