‘കയ്യില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണു’; കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് വധഭീഷണി ; എസ്പിക്ക് പരാതി നല്‍കി

Spread the love

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക്  വാട്‌സാപ്പിലൂടെ വധഭീഷണി സന്ദേശം. ‘കയ്യില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണു’മെന്നാണ് ഭീഷണി. സന്ദേശം ലഭിച്ച ഫോണ്‍ നമ്ബറും ഭീഷണി സന്ദേശവുമുള്‍പ്പെടെ സന്ദീപ് വാര്യര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. യുഎഇ നമ്ബറില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.

 

പാണക്കാട് കുടുംബത്തെയും മുസ്‌ലിം മതവിഭാഗങ്ങളെയും അവഹേളിക്കുന്ന തരത്തിലും വോയ്‌സ് മെസേജില്‍ പരാമര്‍ശങ്ങളുണ്ടെന്നും അന്വേഷിച്ച്‌ വേണ്ട നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യര്‍ എസ്പിക്ക് അയച്ച പരാതിയില്‍ പറയുന്നു. കഴിഞ്ഞ രണ്ടുമൂന്ന് മാസങ്ങള്‍ക്കിടെ തന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് കീഴില്‍ അസഭ്യവര്‍ഷം നടത്തുകയും മതവിദ്വേഷവും വര്‍ഗീയതയും ഉള്‍പ്പെട്ട കമന്റുകള്‍ ചെയ്യുകയും ചെയ്ത വ്യക്തികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.