play-sharp-fill
കോൺഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർത്തു, നടപടിയെടുക്കണമെന്ന ആവശ്യവുമായി വനിതാ നേതാക്കളും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയും; പ്രതിപക്ഷ നേതാവിനെയും കോൺഗ്രസിലെ വനിതാ നേതാക്കളെയും വിമർശിച്ച സിമി റോസ് ബെൽ ജോണിനെ കോൺ​ഗ്രസ് പുറത്താക്കി

തിരുവനന്തപുരം: സ്വകാര്യ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവിനെയും കോൺഗ്രസിലെ വനിതാ നേതാക്കളെയും വിമർശിച്ച മുൻ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായ സിമി റോസ് ബെൽ ജോണിനെതിരെ നടപടി.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിമി റോസ് ബെൽ ജോണിനെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പുറത്താക്കിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോൺഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർക്കുകയും അവർക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെൽ ജോൺ ആക്ഷേപം ഉന്നയിച്ചത്.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലേയും കെ.പി.സി.സി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയും അടക്കമുള്ളവർ സിമി റോസ് ബെൽ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നൽകിയ പരാതിയിൽ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിമി റോസ് ബെൽ ജോണിന്റെ പ്രവർത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാർട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്നും കെ.പി.സി.സി അറിയിച്ചു.