ബീഹാറിൽ 5 ലക്ഷം സ്ത്രീകള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റ് വിതരണം; കോൺഗ്രസ് നടപടി വിവാദമാക്കി ബിജെപി

Spread the love

ന്യൂഡൽഹി: ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള സാനിട്ടറി പാഡ് പാക്കറ്റുകള്‍ വിതരണത്തിനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടിയില്‍ വ്യാപക എതിര്‍പ്പുമായി ബിജെപി.

പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കൂടാതെ, സാമൂഹികമായി പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകി.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകള്‍ വിതരണം ചെയ്തതിനെതിരെ ബിജെപി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ചു. സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണിതെന്നും, കോണ്‍ഗ്രസ് സ്ത്രീ വിരുദ്ധ സമീപനം തുടരുകയാണെന്നും ബിജെപി ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group