
കോളേജിൽ ബന്ധുവായ ഡി.വൈ.എഫ്.ഐ പ്രവർത്തകന് അനധികൃതമായി നിയമനം നൽകിയെന്ന് ആരോപണം; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ; എം.കെ. രാഘവൻ എം.പിയുടെ കോലം കത്തിച്ചു
കണ്ണൂര്‍: മാടായി കോളേജിലെ നിയമന വിവാദത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ എം.കെ. രാഘവൻ എം.പിയുടെ കോലം കത്തിച്ചു.
കണ്ണൂർ കുഞ്ഞിമംഗലത്തെ എം.പിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ ശേഷമാണ് കോലം കത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കോൺഗ്രസ് പ്രവർത്തകർ എം.കെ. രാഘവനെതിരെ പ്രതിഷേധിച്ചിരുന്നു. മാടായി കോളജിലെത്തിയ രാഘവനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.
മാടായി കോ-ഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് നിയമനം നൽകിയെന്നാണ് ആരോപണം. പി.എസ്.സി മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടത്തിയതെന്നും ആരോപണങ്ങൾ ഉന്നയിച്ച് തന്നെ തകർക്കാൻ കഴിയില്ലെന്നും എം.കെ. രാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈകൾ പരിശുദ്ധമാണ്. എന്നെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടും. നല്ലവരായ കോൺഗ്രസ് പ്രവർത്തകർ വസ്തുതകൾ മനസിലാക്കണമെന്നും രാഘവൻ പറഞ്ഞു.
Third Eye News Live
0