video
play-sharp-fill

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് സോണിയ ഗാന്ധി; മത്സരരംഗത്തുള്ള ശശി തരൂരിനെ തള്ളി കേരളത്തിലെ നേതാക്കള്‍; ഐക്യമില്ലാതെ മുന്നണി ഇനി എത്രനാള്‍..?

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് സോണിയ ഗാന്ധി; മത്സരരംഗത്തുള്ള ശശി തരൂരിനെ തള്ളി കേരളത്തിലെ നേതാക്കള്‍; ഐക്യമില്ലാതെ മുന്നണി ഇനി എത്രനാള്‍..?

Spread the love

സ്വന്തം ലേഖകന്‍

ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന ശശി തരൂരിനെ സംസ്ഥാന നേതാക്കള്‍ തള്ളി. രാഹുല്‍ അധ്യക്ഷനാകണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. രാഹുല്‍ അല്ലെങ്കില്‍ നെഹ്‌റു കുടുംബം അംഗീകരിക്കുന്നവര്‍ക്കേ പിന്തുണ ഉണ്ടാകൂ എന്ന് കെ മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ മത്സരം ഗൗരവത്തോടെ കാണുന്നില്ലെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്. ഹൈക്കമാന്‍ഡിനെ ചോദ്യം ചെയ്ത തരൂരിന്റെ നടപടിയടക്കം പറഞ്ഞാണ് പരസ്യമായി തള്ളിപ്പറയല്‍. തരൂരിന്റെ ജനപ്രീതി എന്നും പ്രയോജനപ്പെടുത്താന്‍ കെപിസിസി ആഗ്രഹിക്കുമ്പോഴും പാര്‍ലമെന്ററി രംഗത്ത് നല്ല പ്രകടനത്തിനപ്പുറം പാര്‍ട്ടിയെ നയിക്കാന്‍ ആയോ എന്നാണ് കേരള നേതാക്കളുടെ പ്രാധാന ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ നിന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ വരുന്നതില്‍ ചില നേതാക്കള്‍ക്ക് അനുകൂല നിലപാട് ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ നെഹ്‌റു കുടുംബത്തിനൊപ്പമെന്ന കീഴ്വഴക്കം തെറ്റിക്കാന്‍ കേരളഘടകമില്ല. അധ്യക്ഷനാകാന്‍ ഇല്ലെന്ന് ജോഡോ യാത്രക്കിടെ തന്നെ രാഹുല്‍ കേരള നേതാക്കളോട് ആവര്‍ത്തിച്ചതാണ്. മറ്റ് പല പിസിസികളെന്ന പോലെ കേരളവും ആവശ്യപ്പെടുന്നത് രാഹുലിന്റെ വരവ് തന്നെയാണ്.

ജി 23 നേതാക്കളുടെ ഭാഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാന്‍ നീക്കം ഉണ്ടായത് . ഇതിന്റെ ഭാഗമായി ശശി തരൂര്‍ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടിരുന്നു . മത്സരം നടക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ന് കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട് . നെഹ്‌റു കുടുംബത്തിന്റെ പിന്തുണയോടെ ആണ് രാജസ്ഥാന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ഗെലോട്ട് മത്സരത്തിനിറങ്ങുന്നത്. എന്നാല്‍ താന്‍ മാറുന്ന പക്ഷം തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന നിബന്ധന അശോക് ഗെലോട്ട് മുന്നോട്ട് വച്ചിട്ടുണ്ട്.