ഇത്തവണ കൂടി മത്സരിക്കാം ; വരാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ മത്സര രംഗത്ത് നിന്നും യുവാക്കൾക്കായി വഴിമാറും – കോൺഗ്രസ്സ് നേതാവ് ശശി തരൂർ എം പി

Spread the love

 

ഡൽഹി : വരാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ മത്സരരംഗത്ത് നിന്നും മാറിനില്‍ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇത്തവണ കൂടി മത്സരിച്ചാല്‍ യുവാക്കള്‍ക്കായി വഴിമാറുമെന്ന് ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് തെൻറ നിലപാടെന്ന് നേരത്തെയും തരൂര്‍ വ്യക്തമാക്കിയിരുന്നു. എം ടിയുടെ പരാമര്‍ശത്തിലെ ഒരാള്‍ ഡല്‍ഹിയിലും മാറ്റൊരാള്‍ കേരളത്തിലുമാണ്.

 

 

 

 

രാഷ്ട്രീയത്തിലെ ഭക്തി അപകടകരമെന്ന് അംബേദ്‌കര്‍ പറഞ്ഞിട്ടുണ്ട്. എം ടി യുടേത് അംബേദ്ക്കറുടെ അതെ ചിന്തയാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.ഒരു രാഷ്ട്രീയ നേതാവിനോട് ഇങ്ങനെ ഭക്തി കാണിച്ചാല്‍ എങ്ങനെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാൻ കഴിയുക. ഒരു രാഷ്ട്രീയ നേതാവിനെ ദൈവത്തെ പോലെ കണ്ടാല്‍ രാജ്യം വഴിതെറ്റും. 20 വര്‍ഷം മുൻപത്തെ ലേഖനം എം.ടി ഇപ്പോള്‍ പ്രസംഗിച്ചാല്‍ അതിന് ഇപ്പോഴും പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കാം. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഭാരത് ന്യായ് യാത്രയിലാണ്. ചര്‍ച്ച നടക്കട്ടെ തീരുമാനം വരട്ടെ അതുവരെ വിവാദങ്ങള്‍ ഉണ്ടാക്കാൻ ഒരു താല്‍പര്യവുമില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

 

 

 

 

 

തരൂരിനെ തിരുവനന്തപുരത്ത് നിന്നും തോല്‍പിക്കാൻ ആര്‍ക്കും കഴിയില്ലെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ പ്രസംഗിച്ചിരുന്നു. പാര്‍ലമെൻറ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ രാജഗോപാല്‍ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. ബി.ജെ.പിയുടെ ചില കേന്ദ്രനേതാക്കള്‍ മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group