സംസ്ഥാന കോൺഗ്രസിൽ വൻ അഴിച്ചുപണി വരുന്നു: മൂന്ന് ഡിസിസി പ്രസിഡന്റുമാർ ദേശീയ നേതൃത്വത്തിലേയ്ക്ക്: നാല് വർക്കിംഗ് പ്രസിഡന്റുമാർക്ക് സാധ്യത: മികച്ച ഡിസിസികളായി കോഴിക്കോടും കോട്ടയവും

സംസ്ഥാന കോൺഗ്രസിൽ വൻ അഴിച്ചുപണി വരുന്നു: മൂന്ന് ഡിസിസി പ്രസിഡന്റുമാർ ദേശീയ നേതൃത്വത്തിലേയ്ക്ക്: നാല് വർക്കിംഗ് പ്രസിഡന്റുമാർക്ക് സാധ്യത: മികച്ച ഡിസിസികളായി കോഴിക്കോടും കോട്ടയവും

കെ വി തോമസ് 

പൊളിറ്റിക്കൽ ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ വൻ അഴിച്ചുപണിയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറെടുക്കുന്നു. തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ പ്രതാപൻ രാജി സന്നദ്ധത അറിയച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച സൂചന പുറത്ത് വന്നിരിക്കുന്നത്. മുതിർന്ന നേതാക്കളായ മൂന്ന് ഡിസിസി പ്രസിഡന്റ്മാർക്ക് ദേശീയ രാഷ്ട്രീയത്തിൽ പദവി നൽകുന്നതിനും, വർക്കിംഗ് പ്രസിഡന്റ് സ്ഥാനം മുന്നിൽ നിന്നും നാലായി ഉയർത്തുന്നതിനുമാണ് നീക്കം. ഇതു വഴി പാർലമെന്റ് തിരഞ്ഞെടുപ്പിന് കോൺഗ്രസ് പാർട്ടിയെ സജ്ജമാക്കുകയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.

എം ലിജു 


കഴിഞ്ഞ ദിവസമാണ് തൃശൂർ ഡിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എൻ പ്രതാപൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്ത് നൽകിയത്. എന്നാൽ , രാജി സ്വീകരിക്കാൻ മുല്ലപ്പള്ളി തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ടി.എൻ പ്രതാപൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ എം.ലിജു , കൊല്ലം ഡി സി സി പ്രസിഡന്റും മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ബിന്ദു കൃഷ്ണ എന്നിവരെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്താൻ ധാരണയായിരിക്കുന്നത്.

ബിന്ദു കൃഷ്ണ 

മുന്ന് പേർക്കും ദേശീയ തലത്തിൽ സുപ്രധാന പദവികൾ നൽകുന്നതിനാണ് ധാരണയായിരിക്കുന്നത്.
അന്തരിച്ച എം പി എം.ഐ ഷാനവാസിന് പകരം ഷാനിമോൾ ഉസ്മാനെയാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാനി മോൾ ഉസ്മാൻ 

മറ്റൊരു വർക്കിംഗ് പ്രസിഡന്റായി മധ്യകേരളത്തിൽ നിന്നൊരു ക്രൈസ്തവ നേതാവിനെ കൊണ്ടു വരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കെ. വി തോമസിന്റെ പേരിനാണ് ഈ സ്ഥാനത്തേയ്ക്ക് പ്രഥമ പരിഗണന ലഭിച്ചിരിക്കുന്നത്. മുൻ കോട്ടയം ഡിസിസി പ്രസിഡന്റും ഇരിക്കൂർ എംഎൽഎയുമായി കെ.സി ജോസഫിന്റെ പേരും പരിഗണിക്കുന്നുണ്ട്. ക്രൈസ്തവ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കെ.സി ജോസഫിന്റെയും കെ.വി തോമസിന്റെയും പേരുകൾ പരിഗണിക്കുന്നത്.

കെ വി തോമസ് 
കെ.സി ജോസഫ്

ഈ സാഹചര്യത്തിൽ ശക്തമായ അഴിച്ച് പണി തന്നെ ഡിസിസി തലം മുതൽ ഉണ്ടാകുമെന്നാണ് സൂചന.
കോട്ടയം , കോഴിക്കോട് ഡിസിസികളാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഡിസിസിയായി കണ്ടെത്തിയിരിക്കുന്നത്.

ജോഷി ഫിലിപ്പ് 

കെപിസിസി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്ര ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയത് കോട്ടയം ഡിസിസിണെന്ന് ജാഥ ക്യാപ്റ്റനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കെ പി സി സി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ജാഥയിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കിയത് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ ഇടപെടലുകളാണെന്നും കമ്മിറ്റി റിപ്പോർട്ടിലുണ്ട്. പാർട്ടിയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ സാധിച്ചെന്നും , കേരള കോൺഗ്രസ് യു ഡി എഫിലേയ്ക്ക് മടങ്ങിയെത്തിയിട്ടും കാര്യമായ പ്രശ്നങ്ങളില്ലാതെ ജില്ലയെ നിയന്ത്രിച്ച് നിർത്താൻ സാധിച്ചത് ഡിസിസി പ്രസിഡന്റിന്റെ മികവായി കെ പി സി സി വിലയിരുത്തുന്നു.

ടി സിദ്ദിഖ് 

കെപിസിസിയും എഐസിസിയും നിർദേശിക്കുന്ന പരിപാടികൾ കൃത്യമായി സംഘടിപ്പിക്കുന്നതിൽ കോട്ടയം , കോഴിക്കോട് ഡി സി സി കൾ ഏറ്റവും മികച്ച് നിൽക്കുന്നതായും റിപ്പോർട്ടിലുണ്ട്. കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി. സിദ്ദിഖിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. കാസർകോട് , പത്തനംതിട്ട , തിരുവനന്തപുരം ഡിസിസികളാണ് ഏറ്റവും മോശം ജില്ല കോൺഗ്രസ് കമ്മിറ്റികളെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പാർട്ടിയിൽ അഴിച്ച് പണിയുണ്ടായാൽ ഈ മൂന്ന് ഡിസിസികളെയും ഇത് ബാധിച്ചേക്കും. പാരലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റ് ലക്ഷ്യമിടുന്ന ഹൈക്കമാൻഡ് പാർട്ടിയെ ശക്തമാക്കുകയാണ് അഴിച്ച് പണിയിലൂടെ ലക്ഷ്യമിടുന്നത്.