play-sharp-fill
കോൺഗ്രസ് പാർട്ടിക്ക് കോട്ടയത്ത് ലഭിച്ച ഏറ്റവും മികച്ച യുവ നേതാവിനെയും വെട്ടാനൊരുങ്ങി പാർട്ടിയിലെ ഗ്രൂപ്പ് പോര്;  യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ  ജില്ലാ പഞ്ചായത്ത് അംഗമായ പി കെ വൈശാഖിനെതിരെ  അപരനെ നിർത്തി എതിർഗ്രൂപ്പ് !

കോൺഗ്രസ് പാർട്ടിക്ക് കോട്ടയത്ത് ലഭിച്ച ഏറ്റവും മികച്ച യുവ നേതാവിനെയും വെട്ടാനൊരുങ്ങി പാർട്ടിയിലെ ഗ്രൂപ്പ് പോര്; യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് അംഗമായ പി കെ വൈശാഖിനെതിരെ അപരനെ നിർത്തി എതിർഗ്രൂപ്പ് !

സ്വന്തം ലേഖകൻ

കോട്ടയം: കോൺഗ്രസ് പാർട്ടിക്ക് കോട്ടയത്ത് ലഭിച്ച ഏറ്റവും മികച്ച യുവ നേതാവിനെയും വെട്ടാനൊരുങ്ങി പാർട്ടിയിലെ ഗ്രൂപ്പ് പോര് .കോട്ടയത്തെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലാണ് അപരനെ നിർത്തി പി കെ . വൈശാഖിനെ പോലെ കറ കളഞ്ഞ യഥാർത്ഥ കോൺഗ്രസുകാരനേയും ഒതുക്കാൻ ശ്രമിക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ കുറിച്ചി ഡിവിഷനിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാളുകളിൽ പി കെ വൈശാഖ് കൊണ്ടു വന്നത്. രാഷ്ട്രീയവും മതവും നോക്കാതെ നാടിന്റെ സമഗ്ര വികസനത്തിനായി രാപ്പകൽ ഓടി നടക്കുന്ന വൈശാഖിനെ മറ്റ് രാഷ്ട്രീയ പാർട്ടിക്കാർ പോലും അഭിനന്ദിക്കാറുണ്ട്. ഇങ്ങനെയുള്ള യുവ നേതാവിനെയാണ് അപരനെ നിർത്തി തോൽപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി.കെ വൈശാഖിനെതിരെ എം.വൈശാഖിനെയാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ എതിർ വിഭാഗം രംഗത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലേയ്ക്കുള്ള നാമനിർദേശപത്രികാ സമർപ്പണം പൂർത്തിയായയത്. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് അപരശല്യം വ്യക്തമായത്. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്കാണ് വൈശാഖ് മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നയാളാണ് പി.കെ വൈശാഖ്. എന്നാൽ ജില്ലാ പ്രസിഡന്റ് സ്ഥാനം സംവരണമായതോടെയാണ് കോട്ടയം നഗരത്തിലെ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം ശക്തമാക്കുന്നതിനായി വൈശാഖിനെ കോട്ടയം നിയോജക മണ്ഡലത്തിൽ മൽസരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിന്റു കുര്യൻ ജോയിയുടെയും പിൻതുണയോടെയാണ് വൈശാഖ് മത്സരിക്കുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേയ്ക്കു വൈശാഖിന്റെ എതിർസ്ഥാനാർത്ഥിയായി കെ.സി ജോസഫും, ജോഷി ഫിലിപ്പും നേതൃത്വം നൽകുന്ന ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായി ജെന്നിൻ ഫിലിപ്പാണ് മത്സരിക്കുന്നത്.

വൈശാഖിനെതിരെ മത്സരിക്കുന്ന അപര വൈശാഖ് എതിർ ഗ്രൂപ്പിന്റെ ആളാണ് എന്ന സംശയമാണ് ഇതോടെ ഉയരുന്നത്