കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അടിച്ച് തകർത്തതായി പരാതി; ഗാന്ധിജിയുടെ ചിത്രവും ചില ഫയലുകളും സമീപത്തെ തോട്ടിൽ കണ്ടെത്തി

Spread the love

കണ്ണൂർ: പിണറായി മഠത്തുംഭാഗത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് ഓഫീസ് അടിച്ച് തകർത്തതായി പരാതി. ശനിയാഴ്ച അർധരാത്രിയോടെയാണ് ആക്രമണം നടന്നത്.

video
play-sharp-fill

സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കമ്പിപ്പാര ഉപയോഗിച്ച്‌ ഷട്ടറിന്റെ പൂട്ട് തകർത്താണ് ആക്രമികള്‍ ഓഫീസിനുള്ളില്‍ കടന്നത്. ഓഫീസിലെ ഫാനുകള്‍, മേല്‍ക്കൂര എന്നിവ തകർക്കുകയും ഫയലുകളും ഗാന്ധിജിയുടെ ചിത്രവും സമീപത്തെ റോഡിലേക്കും തോട്ടിലേക്കും വലിച്ചെറിയുകയും ചെയ്തിരുന്നു.

സംഭവത്തെ തുടർന്ന് ധർമടം പോലീസ് ഇൻസ്‌പെക്ടർ പി. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group