
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കോൺഗ്രസിൻ്റെ വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി നിര്‍മ്മിച്ച പന്തല്‍ തകർന്നുവീണ് അപകടം. ബെന്നി ബെഹ്നാന്‍ എംപി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം നടക്കുന്നതിന് തൊട്ടു മുൻപാണ് പന്തല്‍ പൊളിഞ്ഞുവീണത്.
പന്തലിനുള്ളില്‍ കുടുങ്ങിയവര്‍ക്ക് നിസാരപരിക്കേറ്റിട്ടുണ്ട്. മറ്റ് ആളപായങ്ങളില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും വലിയ അപകടം ഒഴിവായത് ആശ്വാസമാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെയാണ് കെപിസിസി വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


