മധ്യസ്ഥ ചർച്ചയ്ക്കെത്തിയ കോൺഗ്രസ് എംപിക്ക് നേരെ ആൾക്കൂട്ട ആക്രമണം; തലയ്ക്ക് ഗുരുതര പരിക്കേറ്റ എംപിയെ ആശുപത്രിയിലേക്ക് മാറ്റി; ആക്രമണം പോലീസുകാരും നാട്ടുകാരും തമ്മിൽ ഉണ്ടായ തർക്കത്തിന് പിന്നാലെ

Spread the love

പട്ന: ബിഹാറിലെ കോൺഗ്രസ് എംപി ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ എംപി മനോജ് കുമാറിന് ഗുരുതര പരിക്കേറ്റു.

എംപിയുടെ വാഹനവ്യൂഹത്തിലെ വാഹനം നാട്ടുകാരനെ തട്ടിയെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി. പിഎ അടക്കം പൊലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് ആക്രമണം. ബിഹാറിലെ കൈമൂരിൽ ഒരു സംഘം ആളുകളാണ് എംപിയെ മര്‍ദ്ദിച്ചത്.

സസാറാമിൽ നിന്നുള്ള എംപിയാണ് മനോജ് കുമാർ. പ്രാദേശിക സ്‌കൂൾ മാനേജ്‌മെൻ്റും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ നാഥുപൂർ ഗ്രാമത്തിലേക്ക് പോയപ്പോഴാണ് സംഭവം. എംപിയുടെ സഹോദരൻ മൃത്യുഞ്ജയ് ഭാരതിയാണ് സ്വകാര്യ സ്കൂൾ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൈമറി അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ വിജയഘോഷയാത്രയ്ക്കിടെ തൻ്റെ സ്കൂൾ ബസ് ഡ്രൈവർമാരിൽ ഒരാളെ ഗ്രാമവാസികൾ ചിലർ മർദിച്ചതായി ഭാരതി ആരോപിച്ചു.

തര്‍ക്കത്തിനിടെ ഗ്രാമവാസികളെ എംപി മാധാനിപ്പിച്ചെങ്കിലും വടിയും കുന്തവുമായി മടങ്ങിയെത്തി എംപിയെയും അനുയായികളെയും ആക്രമിക്കുകയായിരുന്നുവെന്ന് കൈമൂർ എസ്പി ഹരിമോഹൻ ശുക്ല പറഞ്ഞു. കുമാറിൻ്റെ സഹോദരനെയും ഗ്രാമവാസികൾ മർദ്ദിച്ചതായി എസ്പി പറഞ്ഞു.  സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകി.