video
play-sharp-fill

യഥാർത്ഥത്തിൽ കോൺഗ്രസ് മരിക്കേണ്ട സമയമായി, മഹാരാഷ്ട്ര ഭരണം ബി.ജെ.പിക്ക് തളികയിൽ വെച്ച് നൽകുന്നു ; സമയവും സാഹചര്യവും ഉണ്ടായിട്ടും വെറുതെ നോക്കി നിന്നു, കഷ്ടം തന്നെ ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ആംആദ്മി

യഥാർത്ഥത്തിൽ കോൺഗ്രസ് മരിക്കേണ്ട സമയമായി, മഹാരാഷ്ട്ര ഭരണം ബി.ജെ.പിക്ക് തളികയിൽ വെച്ച് നൽകുന്നു ; സമയവും സാഹചര്യവും ഉണ്ടായിട്ടും വെറുതെ നോക്കി നിന്നു, കഷ്ടം തന്നെ ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ആംആദ്മി

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ സമയവും സാഹചര്യവും ഉണ്ടായിട്ട് കോൺഗ്രസ് അതിനെ ഉപയോഗപ്പെടുത്താത്തതിൽ വിമർശിച്ച് ആംആദ്മി രംഗത്ത്. മഹാരാഷ്ട്രയുടെ ഭരണം കോൺഗ്രസ് ബിജെപിക്ക് വെറുടെ നൽകിയെന്നാണ് ആംആദ്മി പാർട്ടി നേതാവ് പ്രീതി ശർമ്മ മേനോൻ പ്രതികരിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക സഖ്യം എതിർത്ത് കോൺഗ്രസ് ബിജെപിയെ സഹായിച്ചു. ഇപ്പോൾ അവർ മഹാരാഷ്ട്രയെ ഒരു തളികയിൽ വച്ച് ബിജെപിക്ക് നൽകുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാർ എൻസിപിക്കൊപ്പം ചേരണം. യഥാർത്ഥത്തിൽ കോൺഗ്രസ് മരിക്കേണ്ട സമയമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും സർക്കാർ ഉണ്ടാക്കാതെ പാർട്ടികൾ കളിച്ചു നടന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 288 അംഗ സഭയിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതാണ് മന്ത്രിസഭാ രൂപീകരണം വൈകിക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും കോൺഗ്രസിനും എൻസിപിക്കുമൊപ്പം ചേരാൻ തീരുമാനിക്കുകയുമായിരുന്നു.