video
play-sharp-fill

50 ലിറ്റർ അനധികൃത മദ്യവുമായി പൊൻകുന്നത്ത് കോൺഗ്രസ് നേതാവ് പിടിയിൽ: മദ്യം എത്തിച്ചത് തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ വിൽക്കാൻ

50 ലിറ്റർ അനധികൃത മദ്യവുമായി പൊൻകുന്നത്ത് കോൺഗ്രസ് നേതാവ് പിടിയിൽ: മദ്യം എത്തിച്ചത് തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ വിൽക്കാൻ

Spread the love

ക്രൈം ഡെസ്ക്

പൊന്‍കുന്നം: 50 ലിറ്റര്‍ അനധികൃത മദ്യവുമായി പൊന്‍കുന്നത്ത് കോൺഗ്രസ് നേതാവ് പിടിയിൽ അറസ്റ്റില്‍. പ്രാദേശിക കോൺഗ്രസ് നേതാവായ പൊന്‍കുന്നം പുതുപ്പറമ്പില്‍ പി.ജെ മനോജ്(44)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

മദ്യം ലഭിക്കാതെ വരുന്ന തെരഞ്ഞെടുപ്പിദിനങ്ങളില്‍ വിറ്റഴിക്കാനായ ശേഖരിച്ച മദ്യവുമായി തിങ്കളാഴ്ച്ച് ഉച്ചയ്ക്ക് കാറില്‍ പോകവെയാണ് തമ്പലക്കാട് – ആനിവേലി റോഡില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരലിറ്ററിന്റെ നൂറ് മദ്യക്കുപ്പികൾ കണ്ടെടുത്തു. പൊന്‍കുന്നം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സഞ്ജീവ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ജെയ്സണ്‍ ജേക്കബ്, ഓഫീസര്‍മാരായ ശ്രീലേഷ്, റോയ് വര്‍ഗീസ്, നിമേഷ്, ഡ്രൈവര്‍ ഷാനവാസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.