പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവം; യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസ്

Spread the love

കോഴിക്കോട് : നാദാപുരം പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭിഷണിപ്പെടുത്തിയ സംഭവത്തില്‍ യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് നാദാപുരം പൊലിസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.

ഇന്നലെയാണ് യു ഡി എഫ് നേതാക്കള്‍ ഉള്‍പ്പെടെ ഒരു സംഘം ആളുകള്‍ പഞ്ചായത്ത് സെക്രട്ടറിയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.