
‘ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങള്‍ ഉള്ളവരാണ്’; പാകിസ്ഥാനെ അനുകൂലിച്ച് പോസ്റ്റിട്ടെന്ന് ആരോപണം; സിപിഐഎം നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
കോഴിക്കോട്: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘർഷാവസ്ഥ തുടരുമ്പോള്‍ പാകിസ്ഥാൻ അനുകൂല പോസ്റ്റിട്ടെന്നാരോപിച്ച് കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.
യുദ്ധത്തിനെതിരെ പോസ്റ്റിട്ടെന്നാണ് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ കക്കോടിക്കെതിരെയുള്ള പരാതി. ‘ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങള്‍ ഉള്ളവരാണ്’ എന്നാണ് ഷീബ പോസ്റ്റ് ചെയ്തിരുന്നത് .
സിപിഐഎം നേതാവ് കൂടിയായ പ്രസിഡൻ്റ് പാക് അനുകൂല പരാമർശമാണ് നടത്തിയതെന്ന് ചൂണ്ടികാട്ടിയാണ് പരാതി. വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച്
പോസ്റ്റ് പിൻവലിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0