
തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ കോൾ ദൃശ്യങ്ങള്‍ പുറത്ത്. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വീഡിയോ കോള്‍ വിളിച്ച് അക്രമത്തിന് നിർദേശിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
കൊടുങ്ങല്ലൂർ എം ഇ എസ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമത്തില്‍ എസ് എഫ് ഐ യൂണിറ്റ് പ്രസിഡണ്ട് അടക്കം നിരവധി വിദ്യാർത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പുറത്തുനിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരുമ്പ് വടികൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ ശ്രമിക്കുകയായിരുന്നു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചതിന് പിന്നാലെ കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group