
തെലങ്കാന : കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് എസ്‍സി സെല്‍ നേതാവ് മാരെല്ലി അനില്‍ ആണ് മരിച്ചത്.
രാവിലെ ഹൈദരാബാദില്‍ സിപിഐ സംസ്ഥാനകൗണ്‍സില്‍ അംഗത്തെ അജ്ഞാതസംഘം വെടിവച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവിനേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
മേദക് ജില്ലയിലെ കുല്‍ച്ചരം മണ്ഡലില്‍ ഇന്ന് രാവിലെയാണ് അനിലിനെ മരിച്ച നിലയില്‍ കണ്ടത്. കാറില്‍ ഹൈദരാബാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു അനില്‍. മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തു. അതേസമയം, മരണകാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേഹത്ത് വെടി കൊണ്ട പാടുണ്ടോ എന്ന് പരിശോധിച്ച് പറയാമെന്ന് പൊലീസ് അറിയിച്ചു. തോളിലും നെഞ്ചിലും പരിക്കേറ്റ പാടുകളുണ്ട്.